വിർജിൻ ഓസ്‌ട്രേലിയയുടെ വിൽപ്പന പ്രക്രിയയിൽ പങ്കെടുക്കുമെന്ന് ഇന്റർഗ്ലോബ് എന്റർപ്രൈസസ്

By Web TeamFirst Published May 15, 2020, 2:51 PM IST
Highlights

ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി സ്വമേധയാ ഭരണത്തിന്റെ മേൽനോട്ടത്തിനായി ഡെലോയിറ്റിനെ നിയമിച്ചിരിക്കുകയാണ്.
 

മുംബൈ: ഇൻഡിഗോ പ്രൊമോട്ടർ രാഹുൽ ഭാട്ടിയയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ് (ഐജിഇ) വിർജിൻ ഓസ്‌ട്രേലിയയുടെ വിൽപ്പന പ്രക്രിയയിൽ പങ്കെടുക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഓഹരി വാങ്ങൽ നടപടികളെ സംബന്ധിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല. “വിർജിൻ ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം, ഇന്റർ ഗ്ലോബ് എന്റർപ്രൈസസ് വിൽപ്പന പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെച്ചു, ആ കരാറിന്റെ രഹസ്യാത്മക നിലനിർത്തേണ്ട ആവശ്യമുണ്ട്” ഇന്റർ ഗ്ലോബ് എന്റർപ്രൈസസിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ധനപ്രതിസന്ധിയിലായ വിർജിൻ ഓസ്‌ട്രേലിയ കഴിഞ്ഞ മാസം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 

കടക്കെണിയിലായ വിമാനക്കമ്പനിക്ക് ജാമ്യം നൽകാൻ സർക്കാർ വിസമ്മതിച്ചതിനെത്തുടർന്ന് ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി സ്വമേധയാ ഭരണത്തിന്റെ മേൽനോട്ടത്തിനായി ഡെലോയിറ്റിനെ നിയമിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബിജിഎച്ച് ക്യാപിറ്റൽ, ആഗോള നിക്ഷേപ ഭീമന്മാരായ ബെയ്ൻ ക്യാപിറ്റൽ, ബ്രൂക്ക്ഫീൽഡ്, ഓക്‌ട്രീ ക്യാപിറ്റൽ മാനേജ്‌മെന്റ്, മാക്വാരി ഗ്രൂപ്പ്, ഇൻഡിഗോ പാർട്ണർമാർ, മൂന്ന് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങൾ എന്നിവയാണ് വിൽപ്പന പ്രക്രിയയിലെ മറ്റ് കക്ഷികൾ. ഓസ്‌ട്രേലിയൻ പ്രസിദ്ധീകരണമായ ഫിനാൻഷ്യൽ റിവ്യൂ ആണ് വിൽപ്പനയെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോയിൽ 38 ശതമാനം ഓഹരി രാഹുൽ ഭാട്ടിയയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗ്ലോബ് എന്റർപ്രൈസസിന് (ഐജിഇ) ഉണ്ട്.
 

click me!