പ്രധാനമന്ത്രിയുടെ ആഹ്വാനം, വീട്ടിലിരിക്കുന്ന പഴയ സ്വർണം റീസൈക്കിൾ ചെയ്യാം, വേറിട്ട ക്യാംപെയ്നുമായി ജോസ് ആലുക്കാസ്

Published : May 28, 2026, 12:28 PM IST
gold

Synopsis

ഉപഭോക്താക്കളുടെ കൈവശമുള്ള ഉപയോഗിക്കാത്ത സ്വർണ്ണം റീസൈക്കിൾ ചെയ്യാനായി ജോസ് ആലുക്കാസ് #ExchangeForTheNation എന്ന പേരിൽ പുതിയ ക്യാമ്പെയിൻ ആരംഭിച്ചു. രാജ്യത്തിൻ്റെ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പെയിൻ. 

ചെന്നൈ: എക്സ്ചേഞ്ച്ഫോർ ദ നേഷൻ (#ExchangeForTheNation) ക്യാമ്പെയിനുമായി ജോസ് ആലുക്കാസ്. ഉപഭോക്താക്കളുടെ കയ്യിലുള്ള ഉപയോഗത്തിലില്ലാത്ത, നിഷ്ക്രിയ സ്വർണം റീസൈക്കിൾ ചെയ്യുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്‍റെ സ്വർണ്ണ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും, ഇന്ത്യയിലെ സ്വർണ്ണം ഇന്ത്യയിൽ തന്നെ നിലനിർത്താനും സഹായിക്കുകയാണ് ലക്ഷ്യമെന്ന് ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പ്രതികരണം. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, ഒരു വർഷത്തേക്ക് സ്വർണ ഉപഭോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ദിവസങ്ങൾക്കു ശേഷമാണ് ജ്വല്ലറിയുടെ നീക്കം. #ExchangeForTheNation കാമ്പെയ്ൻ ജോസ് ആലുക്കാസിന്‍റെ 60+ ഷോറൂമുകളിലും ലഭ്യമാകും.

ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഈ കാമ്പെയ്നിൽ ഒരുക്കിയിട്ടുണ്ട്. ഓരോ പവൻ സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യുമ്പോഴും ഉപഭോക്താക്കൾക്ക് 2000 രൂപ കൂടുതൽ ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ കൃത്യം 50% കിഴിവും ലഭിക്കുന്നതാണെന്നും ഗ്രൂപ്പ് അറിയിച്ചു. പുതിയ സ്വർണം ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിക്കുന്നതിന് പകരം, പഴയ സ്വർണ്ണം റീസൈക്കിൾ ചെയ്യാനും, ഉപയോഗിക്കാത്ത ആഭരണങ്ങൾ മാറ്റിയെടുക്കാനും, വീട്ടിലിരിക്കുന്ന നിഷ്‌ക്രിയമായ സ്വർണ്ണം വിപണിയിൽ തിരികെ എത്തിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജോസ് ആലുക്കാസിന്‍റെ മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഓഫര്‍ പെരുമഴ; വിൽപന വർധിപ്പിക്കാൻ 'ബൈ വൺ ഗെറ്റ് വൺ വൈന്‍ ഓഫര്‍'; വിപണി തകരുമെന്ന മുന്നറിയിപ്പ് നൽകി സുല
10 വർഷം മുൻപ് 10-ാം സ്ഥാനത്ത്, ഇന്ത്യ ചവിട്ടിക്കയറിയത് 85 രാജ്യങ്ങളെ കടത്തി വെട്ടി; ജപ്പാൻ പിന്നിൽ, കിറ്റ്കാറ്റ് വിൽപനയിൽ ഒന്നാം സ്ഥാനത്ത്