ഇ- ഫാർമസി സ്ഥാപനമായ നെറ്റ്മെഡ്‌സിന്റെ ഓഹരികൾ വാങ്ങാൻ റിലയൻസ്

Web Desk   | Asianet News
Published : May 07, 2020, 11:00 AM ISTUpdated : May 07, 2020, 11:03 AM IST
ഇ- ഫാർമസി സ്ഥാപനമായ നെറ്റ്മെഡ്‌സിന്റെ ഓഹരികൾ വാങ്ങാൻ റിലയൻസ്

Synopsis

നെറ്റ്മെഡ്സിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇ -കൊമേഴ്സ് രംഗത്തേക്കുള്ള വരവിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. 

ബെംഗളൂരു: ഓൺലൈൻ ഫാർമസി സ്ഥാപനമായ നെറ്റ്മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റിലയൻസ് ഇൻഡസ്ട്രീസോ, സഹോദര സ്ഥാപനങ്ങളോ വഴി നെറ്റ്മെഡ്സിൽ 130 മുതൽ 150 ദശലക്ഷം ഡോളർ വരെ നിക്ഷേപിക്കാനാണ് ശ്രമം.

നെറ്റ്മെഡ്സിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇ -കൊമേഴ്സ് രംഗത്തേക്കുള്ള വരവിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. 2015 ലാണ് നെറ്റ്മെഡ്സ് പ്രവർത്തനം തുടങ്ങിയത്. 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനിയിൽ ഇതുവരെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. 

എന്നാൽ, ഈ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനോ, വിശദീകരണം നൽകാനോ റിലയൻസ് തയ്യാറായിട്ടില്ല. നെറ്റ്മെഡ്സ് സ്ഥാപകനായ പ്രദീപ് ദാധയും ഇപ്പോൾ പ്രതികരണത്തിനില്ലെന്നാണ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്. 

കൊവിഡ് ലോക്ക്ഡൗണിന് മുൻപ് തന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. റിലയൻസ് ഇന്റസ്ട്രീസ് ഇ -കൊമേഴ്സ് രംഗത്തേക്ക് കടന്നുവരാൻ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഓൺലൈൻ വിപണന രംഗത്ത് വലിയ നിക്ഷേപത്തിനുള്ള നീക്കങ്ങൾ തുടങ്ങിയത്.

PREV
click me!

Recommended Stories

യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിൽ, പണി കിട്ടിയത് ഇന്ത്യയിലെ 'ഡയറ്റ് കോക്ക്' പ്രേമികൾക്ക്! അലുമിനിയം ക്യാനുകൾ കിട്ടാനില്ല
വെറും 295 രൂപയിൽ നിന്ന് തുടങ്ങിയ സാമ്രാജ്യം; ഇന്ന് കോടികളുടെ ഫേവറേറ്റ്, തലമുറകളുടെ ചായ നേരങ്ങൾക്ക് കൂട്ടായ 'ബ്രിട്ടാനിയ'