ഇന്ത്യയിലെ കായികപ്രേമികൾക്കായി നൈകി തങ്ങളുടെ ആദ്യ റണ്ണിംഗ് ഷൂവായ 'വേഗം റൺ' പുറത്തിറക്കി. മികച്ച കുഷ്യനിംഗും വായുസഞ്ചാരവും നൽകുന്ന ഈ ഷൂവിന് 3,795 രൂപയാണ് വില. ഫ്ലിപ്കാർട്ട് വഴിയും തിരഞ്ഞെടുത്ത സ്റ്റോറുകൾ വഴിയും ഇത് ഇപ്പോൾ ലഭ്യമാണ്.

ഇന്ത്യയിലെ കായികപ്രേമികള്‍ക്കും റണ്ണേഴ്‌സിനും വേണ്ടി പ്രമുഖ ആഗോള ബ്രാന്‍ഡായ നൈകി തങ്ങളുടെ ആദ്യ റണ്ണിംഗ് ഷൂ പുറത്തിറക്കി. 'വേഗം റണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഷൂ, മികച്ച കുഷ്യനിംഗും വായുസഞ്ചാരവും ഈടും ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് നൈക്കി വികസിപ്പിച്ച ആദ്യ റണ്ണിങ് ഷൂവാണ് ഇത്. ദൈനംദിന ഉപയോഗത്തിനും ഓട്ടത്തിനുമടക്കം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. 3,795 രൂപയാണ് ഇതിന്റെ വില.

രൂപകല്‍പ്പന

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള റണ്ണേഴ്‌സുമായി നേരിട്ട് സംസാരിച്ചും അവരുടെ പരിശീലനരീതികളും ജീവിതരീതികളും മനസിലാക്കിയുമാണ് ഈ ഷൂ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞതും മികച്ച വായുസഞ്ചാരം നല്‍കുന്നതുമായ അപ്പര്‍ ഭാഗം, കാല്‍പ്പാദത്തിന് ആഘാതമേല്‍ക്കാത്ത പ്ലഷ് ഫോം ബെഡ്, ഷൂവിന് കൂടുതല്‍ ഈടുനില്‍പ്പും ആയുസും നല്‍കുന്നതിനായി പെരിമീറ്റര്‍ റബ്ബറും സ്റ്റാക്ക് ചെയ്ത ടെക്‌സ്ചര്‍ ചെയ്ത ഔട്ട്‌സോളും എന്നിവയാണ് ഷൂവിന്റെ പ്രത്യേകതകള്‍. ഷൂ എളുപ്പത്തില്‍ ധരിക്കാനും ഊരിയെടുക്കാനും സഹായിക്കുന്ന ടാബ് സംവിധാനവുമുണ്ട്. ആധുനിക രീതിയിലുള്ള ലളിതമായ ഡിസൈനാണ് ഷൂവിന്റേത്. ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ഷൂ ലഭ്യമാണ്.

റെക്കോര്‍ഡ് വേഗതയില്‍ നിര്‍മ്മാണം

വെറും 55 ദിവസം കൊണ്ടാണ് നൈകി ഇതിന്റെ ഡിസൈനില്‍ നിന്ന് ഉല്‍പ്പന്ന നിര്‍മാണത്തിലേക്ക് എത്തിയത്. വിപണിയിലെത്തിക്കാന്‍ ഏകദേശം അഞ്ച് മാസം മാത്രമാണ് എടുത്തത്. നൈകിയുടെ 'വേഗം റണ്‍' നവംബര്‍ 1 മുതല്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് വഴിയും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയുമാണ് നിലവില്‍ ഇത് ലഭ്യമാക്കിയിരിക്കുന്നത്. തുടര്‍ന്ന് അടുത്ത വര്‍ഷം തുടക്കത്തില്‍ നൈകിയുടെ മറ്റ് പങ്കാളികള്‍ വഴിയും ഇന്ത്യയിലുടനീളം ഇതിന്റെ വില്‍പ്പന വ്യാപിപ്പിക്കും. കൂടാതെ 2027-ല്‍ ലോകമെമ്പാടുമുള്ള മറ്റ് വിപണികളിലേക്കും 'വേഗം റണ്‍' എത്തും.