ടാറ്റയുടെ നെഞ്ചിടിപ്പ് കൂട്ടി എസ് ആന്റ് പി റേറ്റിം​ഗ്സ്: മൂഡീസ് റിപ്പോർട്ടിലും വ്യവസായ രം​ഗത്ത് ആശങ്ക

Web Desk   | Asianet News
Published : Nov 05, 2020, 09:02 PM ISTUpdated : Nov 05, 2020, 09:06 PM IST
ടാറ്റയുടെ നെഞ്ചിടിപ്പ് കൂട്ടി എസ് ആന്റ് പി റേറ്റിം​ഗ്സ്: മൂഡീസ് റിപ്പോർട്ടിലും വ്യവസായ രം​ഗത്ത് ആശങ്ക

Synopsis

കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.   

മുംബൈ: റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് ടാറ്റ മോട്ടോഴ്സിന്റെ ഔട്ട്‍ലു‍ക്ക് സ്ഥിരതയിൽ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി. കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 

ആഗോള ഓട്ടോമോട്ടീവ് വിപണിയിൽ കോവിഡ് -19 പകർച്ചവ്യാധിയെ തുടർച്ചയായ ആഘാതം അടുത്ത 12-24 മാസങ്ങളിൽ ടാറ്റ മോട്ടോഴ്സിന്റെ ഉൽപ്പാദനത്തിലും വരുമാനത്തിലും പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുന്നുവെന്ന് എസ് ആന്റ് പി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

റേറ്റിം​ഗ് താഴ്ത്തിയതിനെ തുടർന്ന്, കമ്പനിയുടെ പ്രകടനത്തെക്കുറിച്ച് വ്യവസായ രം​ഗത്ത് ആശങ്ക വർധിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത 12-18 മാസത്തേക്ക് ആഗോള വാഹന വിപണിയിൽ വീണ്ടെടുക്കലിന്റെ വേഗത കുറയുന്നത് ടാറ്റ മോട്ടോഴ്സിനെയും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) ഓട്ടോമോട്ടീവിനെയും ബാധിക്കുമെന്ന് ഒക്ടോബർ 16 ന് മൂഡീസ് ഇൻവെസ്റ്റർ സർവീസസ് പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ