സ്റ്റേറ്റ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു, പുതിയ നിരക്കുകള്‍ ഈ രീതിയില്‍

Published : Dec 09, 2019, 04:01 PM ISTUpdated : Jan 17, 2020, 06:22 PM IST
സ്റ്റേറ്റ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു, പുതിയ നിരക്കുകള്‍ ഈ രീതിയില്‍

Synopsis

എല്ലാ കാലാവധിയിലുളള വായ്പകളുടെയും പലിശ നിരക്കില്‍ കുറവുണ്ടാകും. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് വായ്പ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ 10 ബേസിസ് പോയിന്‍റാണ് കുറച്ചത്. ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും. 

എല്ലാ കാലാവധിയിലുളള വായ്പകളുടെയും പലിശ നിരക്കില്‍ കുറവുണ്ടാകും. എട്ട് ശതമാനത്തില്‍നിന്ന് 7.90 ശതമാനമായാണ് പലിശ നിരക്ക് കുറയുക. പുതിയ നിരക്കുകള്‍ ഡിസംബര്‍ 10 മുതല്‍ നിലവില്‍ വരും. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. 
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ