
എഞ്ചിനീയറിംഗ് രംഗത്ത് മികവുറ്റ ആശയങ്ങളെയും പുതിയ പ്രതിഭകളെയും തേടി അമൃത വിശ്വ വിദ്യാപീഠം നടത്തുന്ന എൻജീനിയസ് 2022 ജൂലൈ 15നു നടക്കും. ഫ്യൂച്ചർ ടെക്നോളജി സമ്മിറ്റ് 2022 ന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എഞ്ചിനീയറിംഗ് രംഗത്ത് സാമൂഹ്യ ജീവിത വികാസത്തിനുതകുന്ന എഞ്ചിനീയറിംഗ് അധിഷ്ഠിതമായ പുത്തൻ പദ്ധതികളുടെ അവതരണമാണ് എൽജിനീയസ്സിൽ മാറ്റുരക്കപെടുന്നത്.
വിവിധ സ്ട്രീമുളകിലെ ബിടെക്, പിജി, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും എഞ്ചിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കും എൻജീനിയസ്സിൽ പങ്കെടുക്കാം. വിവിധ വിഭാഗങ്ങളിലെ മികച്ച പ്രൊജക്റ്റ്കൾക്ക് അഞ്ച് ലക്ഷത്തിലേറെ രൂപയാണ് സമ്മാനമായി ലഭിക്കുക. മികച്ച പ്രൊജക്റ്റുകൾ ഫ്യൂച്ചർ ടെക്നോളജി ആൻഡ് ഇന്നൊവേറ്റീവ് സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനുള്ള അവസരവും ലഭിക്കും. പങ്കെടുക്കുന്നവർക്കായി അമൃത വിശ്വവിദ്യാപീഠം രണ്ടു ദിവസത്തെ പ്രത്യേക വർക്ക്ഷോപ്പും ഒരുക്കിയിട്ടുണ്ട്. മികച്ച പ്രോജക്ടുകൾ അവതരിപ്പിക്കുന്നവർക്ക് ഇന്റേൺഷിപ് സൗകര്യങ്ങളും,
അമൃതവിശ്വ വിദ്യാപീഠത്തിൽ എംടെക് അഡ്‌മിഷന് സ്കോളർഷിപ്പുകളും ഒരുക്കിയിട്ടുണ്ട്. അതാതു രംഗങ്ങളിലെ പ്രഗത്ഭരുമായി ആശയ വിനിമയം നടത്തുന്നതിനും മികച്ച പ്രോജക്ടുകൾ അവതരിപ്പിക്കുന്നവർക്കു അമൃത വിശ്വ വിദ്യാപീഠം അവസരം ഒരുക്കുന്നുണ്ട്. വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പി എച് ഡി, വർക്കിംഗ് പ്രൊഫഷനൽസ് എന്നീ വിഭാഗങ്ങളിലായി ബെസ്ററ് ഇന്നോവേഷൻ, ബെസ്ററ് സ്റ്റാർട്ട് അപ്പ്, ബെസ്ററ് റിസർച്ച് എന്നീ പുരസ്‌കാരങ്ങൾ ഉണ്ടായിരിക്കും.
ഇത് കൂടാതെ ഓരോ എഞ്ചിനീയറിംഗ് സ്ട്രീമുകളിലെ മികച്ച പ്രോജക്ടുകൾക്കും ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനത്തെയും മികച്ച പ്രോജക്ടുകൾക്കും പ്രത്യേക പുരസ്കാരങ്ങളും നൽകും. രജിസ്ട്രേഷനുള്ള അവസാന ദിവസം ജൂൺ 15 ആണ്. വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.