ദൊരൈവേൽ സംബന്ധം എസ്ഐബി സീനിയർ ജനറൽ മാനേജരും ചീഫ് ക്രെഡിറ്റ് ഓഫീസറുമായി നിയമിതനായി

By Web TeamFirst Published Feb 9, 2021, 4:27 PM IST
Highlights

സൗത്ത് ഇന്ത്യൻ ബാങ്കിൽ ചുമതലയേൽക്കുന്നതിന് മുമ്പ് ഐസിഐസിഐ ബാങ്കിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 

കൊച്ചി: ദൊരൈവേൽ സംബന്ധം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ക്രെഡിറ്റ് ഓഫീസറുമായി 2021 ഫെബ്രുവരി 1ന് നിയമിതനായി. ബാങ്കിങ്, സാമ്പത്തിക രംഗങ്ങളിൽ 28 വർഷത്തെ അനുഭവസമ്പത്തുള്ള ഇദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റും സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റുമാണ്. ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, കോർപറേറ്റ് ക്രെഡിറ്റ്, എസ്എംഇ ആന്റ് റീട്ടെയിൽ ക്രെഡിറ്റ്, ബിസിനസ് ടെക്നോളജി & ഓട്ടോമേഷൻ, ബിസിനസ് ഡെവലപ്മെന്റ് & മാനേജ്മെന്റ്, ക്ലയന്റ് റിലേഷൻഷിപ്പ്സ്, അക്കൗണ്ട്സ്, കംപ്ലയൻസ്, ഇന്റേണൽ ഓഡിറ്റ്, ടീം ബിൽഡിംഗ് എന്നിവയിൽ പ്രാവീണ്യമുണ്ട്. 

സൗത്ത് ഇന്ത്യൻ ബാങ്കിൽ ചുമതലയേൽക്കുന്നതിന് മുമ്പ് ഐസിഐസിഐ ബാങ്കിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. ഐസിഐസിഐ ബാങ്കിൽ എൻഡ്-ടു-എൻഡ് എസ്എംഇ അപ്ലിക്കേഷന്റെ ഓട്ടോമേറ്റഡ് വർക്ക് ഫ്ലോയുടെ പ്രാരംഭ പദ്ധതികൾ നടപ്പിലാക്കൽ എന്നിവയിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കോർപ്പറേറ്റ്, എസ്എംഇ, ഭവന വായ്പകൾ, വാഹന വായ്പകൾ, കൊമേഴ്സ്യൽ വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവ ഉൾപ്പെടെയുള്ള റീട്ടെയിൽ വായ്പകൾ എന്നിവയിൽ മികച്ച അനുഭവസമ്പത്തുമുണ്ട്. 

ജി ഇ കാപ്പിറ്റൽ ഇന്റർനാഷണൽ സർവീസസ്, ജിഇ കാപ്പിറ്റൽ ട്രാൻസ്ഫോർമേഷൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, അശോക് ലെയ് ലാന്റ് ഫിനാൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലും പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
 

click me!