കൊവിഡ് മൂലം തിരിച്ചടി നേരിട്ട അഞ്ച് സ്ഥാപനങ്ങളിൽ ടാറ്റ സൺസ് കൂടുതൽ നിക്ഷേപം നടത്തും

By Web TeamFirst Published May 1, 2020, 2:17 PM IST
Highlights

ടാറ്റ കാപിറ്റലിൽ 3,500 കോടിയും ടാറ്റ ടെലി സർവീസിൽ 50,000 കോടിയും 2014 ജനുവരി മുതൽ നിക്ഷേപിച്ചിട്ടുണ്ട്.

ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് സാമ്പത്തികമായി തിരിച്ചടിയേറ്റ തങ്ങളുടെ അഞ്ച് സ്ഥാപനങ്ങളിൽ ടാറ്റ സൺസ് കൂടുതൽ നിക്ഷേപം നടത്തും. ടാറ്റ റിയാൽറ്റി ആന്റ് ഇൻഫ്രാസ്ട്രക്ചർ, ടാറ്റ എസ്ഐഎ എയർലൈൻസ്, എയർ ഏഷ്യ ഇന്ത്യ, ടാറ്റ ടെലി സർവീസ്, ടാറ്റ കാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്നിവിടങ്ങളിലാണ് കൂടുതൽ നിക്ഷേപം നടത്തേണ്ടി വരിക. 

ഈ വർഷം തന്നെ ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ടാറ്റ സൺസ് നിലപാടെടുത്തേ മതിയാകൂ. 2020 -21 സാമ്പത്തിക വർഷത്തിലേക്കുള്ള ടാറ്റ സൺസിന്റെ ബജറ്റ് പദ്ധതികളെ തന്നെ കൊറോണ വൈറസ് തകിടം മറിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിക്ഷേപിച്ച 2,375 കോടിക്ക് പുറമെയായിരിക്കും ടാറ്റ റിയാൽറ്റിയിൽ നിക്ഷേപം നടത്തുക.

ടാറ്റ കാപിറ്റലിൽ 3,500 കോടിയും ടാറ്റ ടെലി സർവീസിൽ 50,000 കോടിയും 2014 ജനുവരി മുതൽ നിക്ഷേപിച്ചിട്ടുണ്ട്. ആരംഭ കാലം മുതൽ രണ്ട് കമ്പനികൾക്കും നിക്ഷേപം ലഭിക്കുന്നുണ്ട്. ടാറ്റ റിയാൽറ്റി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ 1,320 കോടി നിക്ഷേപിക്കേണ്ടി വരും. കമ്പനിയുടെ കൺവേർട്ടിബിൾ ഡിബഞ്ചേർസിന്റെ തിരിച്ചടവിന്റെ സമയമായ സാഹചര്യത്തിലാണിത്. 

click me!