കൊവിഡ് 19 പ്രതിരോധ പദ്ധതിക്കായി 75.61 കോടി കൂടി സംഭാവന ചെയ്ത് ട്വിറ്റർ സിഇഒ

By Web TeamFirst Published May 27, 2020, 3:19 PM IST
Highlights

ഡോർസിയുടെ ആകെ ആസ്തി 4.8 ബില്യൺ ഡോളറിന്റേതാണ്. 

സാൻഫ്രാൻസിസ്കോ: ട്വിറ്റർ ആന്റ് സ്ക്വയർ സിഇഒ ജാക് ഡോർസി കൊവിഡ് പ്രതിരോധ പദ്ധതിക്കായി 10 ദശലക്ഷം ഡോളർ കൂടി സംഭാവനയായി നൽകി. ഏതാണ്ട് 75.61 കോടി ഇന്ത്യൻ രൂപയോളം വരും ഈ തുക. അമേരിക്കയിലെ ജയിലുകളിൽ കൊവിഡ് പ്രതിരോധത്തിന് വേണ്ടി പത്ത് ദശലക്ഷം രൂപ ഇദ്ദേഹം നേരത്തെ സംഭാവന ചെയ്തിരുന്നു.

കൊവിഡ് ബാധിത കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പ്രൊജക്ട് 100 ന് വേണ്ടിയാണ് തുക. ആയിരം ഡോളർ വീതം ഒരു ലക്ഷം കൊവിഡ് ബാധിത കുടുംബങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയാണിത്. 

ഡോർസിയുടെ ആകെ ആസ്തി 4.8 ബില്യൺ ഡോളറിന്റേതാണ്. 50 നോൺ പ്രൊഫിറ്റ് സ്ഥാപനങ്ങൾ ഏപ്രിൽ മുതൽ 85 ദശലക്ഷം ഡോളറാണ് ഇദ്ദേഹം കൊവിഡ് പ്രതിരോധത്തിനായി ഇതുവരെ ചെലവാക്കിയത്.

ലാഭേതരമായി പ്രവർത്തിക്കുന്ന ഗിവ്‌ഡയറക്റ്റ്ലി, പ്രൊപെൽ, സ്റ്റാന്റ് ഫോർ ചിൽഡ്രൺ തുടങ്ങിയ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് പ്രൊജക്ട് 100. ഏപ്രിൽ മുതൽ ഇവർ നടത്തിയ ധനസമാഹരണത്തിൽ ആകെ ലഭിച്ചത് 84 ദശലക്ഷം ഡോളറാണ്. സുന്ദർ പിച്ചൈ, സ്റ്റീവ് ബൽമർ, ബിൽ ഗേറ്റ്സ്, സെർജി ബ്രിൻ, മക്‌കെൻസി ബെസോസ് എന്നിവരും ഈ പദ്ധതിക്ക് പണം നൽകിയിട്ടുണ്ട്. 

ലോകമാകെയുള്ള ജീവനക്കാർക്ക് 75,000 രൂപ വീതം അധികമായി അനുവദിച്ച് ഗൂഗിൾ

click me!