വിൻസ്‌മെര ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചു

Published : Jun 26, 2025, 05:52 PM IST
Vinsmera

Synopsis

ആഗസ്ത് 17 ചിങ്ങം ഒന്നിന് നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസിഡറുമായ മോഹൻലാൽ ഷോറൂമിൻ്റെ ഗ്രാൻഡ് ഓപ്പണിങ് നിർവഹിക്കും

സ്വർണാഭരണ നിർമാണ കയറ്റുമതി മേഖലയിൽ 20 വർഷത്തിലധികം പ്രവർത്തന പാരമ്പര്യം ഉള്ള വിൻസ്‌മെര ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഷോറൂം മാവൂർ റോഡ് പൊറ്റമ്മലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 10000 sq feet ലധികമുള്ള ഷോറൂമിൽ ഗോൾഡ്, ഡയമണ്ട്, പോള്‍ക്കി , പ്രഷിയസ് സ്റ്റോൺസ്, സിൽവർ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ലഭ്യമാണ്. പാരമ്പര്യവും ആധുനികതയും ഇടകലർന്ന ഏറ്റവും പുതിയ കളക്ഷനുകൾ വിൻസ്‌മെരയുടെ മാത്രം പ്രത്യേകതയാണ്.

ആഗസ്ത് 17 ആം തിയതി ചിങ്ങം ഒന്നിന് മലയാളത്തിന്റെ മഹാ നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസിഡറുമായ മോഹൻലാൽ ഷോറൂമിൻ്റെ ഗ്രാൻഡ് ഓപ്പണിങ് നിർവഹിക്കും. മോഹൻലാലിൽ നിന്നും ആഭരങ്ങളും സമ്മാനങ്ങളും സ്വീകരിക്കാൻ അവസരം ഒരുക്കുന്നതടക്കം വിവിധങ്ങളായ മത്സരങ്ങൾ വിൻസ്‌മെര ഒരുക്കിയിട്ടുണ്.

ജൂലൈ ആദ്യവാരത്തിൽ UAE യിൽ രണ്ട് ഷോറൂമുകൾ കൂടി പ്രവർത്തനം ആരംഭിക്കും. ദുബായ് കരാമയിലും , ഷാർജ റോള യിലും ആണ് വിൻസ്‌മേരയുടെ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതു കൂടാതെ കൊച്ചി MG റോഡിലും, ബർ ദുബായ് മീന ബസാറിലും, അബുദാബി മുസഫയിലും വിൻസ്‌മെരയുടെ ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്