വോഡഫോൺ -ഐഡിയ ലൈസൻസ്, സ്പെക്ട്രം ഫീ ഇനത്തിൽ 1,367 കോടി അടച്ചു

By Web TeamFirst Published Apr 22, 2020, 10:21 AM IST
Highlights

കേന്ദ്രസർക്കാരിലേക്ക് അടക്കേണ്ട 90,000 കോടി ടെലികോം കമ്പനികൾക്ക് വരുംനാളുകളിൽ പ്രതിസന്ധിയായേക്കും.
 

ദില്ലി: ടെലികോം ഓപ്പറേറ്റർ വോഡഫോൺ -ഐഡിയ കേന്ദ്രസർക്കാരിലേക്ക് 1,367 കോടി അടച്ചു. സ്പെക്ട്രം യൂസേജ് ചാർജ്, ലൈസൻസ് ഫീ ഇനത്തിലാണ് ഈ തുക അടച്ചിരിക്കുന്നത്.

ഇതോടെ കൊവിഡ് മൂലം രാജ്യത്തെ ടെലികോം രംഗത്തിന് തിരിച്ചടി ഉണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിലേക്ക് അടക്കേണ്ട 90,000 കോടി ടെലികോം കമ്പനികൾക്ക് വരുംനാളുകളിൽ പ്രതിസന്ധിയായേക്കും.

വർക്ക് ഫ്രം ഹോം വർധിച്ചതും ലോക്ക് ഡൗണിനെ തുടർന്ന് മൊബൈൽ ഉപഭോഗത്തിലുണ്ടായ വർധനവും ടെലികോം കമ്പനികൾക്ക് ആശ്വാസമായെന്നാണ് കരുതുന്നത്. മാർച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14 വരെയായിരുന്നുവെങ്കിലും കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്ന് ഇത് മെയ് മൂന്നിലേക്ക് നീട്ടിയിരിക്കുകയാണ്.
 

click me!