ഓണം സിംഗപ്പൂരിൽ; അടിച്ചുപൊളിക്കാന്‍ ക്രൂയിസ് യാത്ര

Published : Jun 23, 2023, 11:25 AM ISTUpdated : Jun 23, 2023, 11:33 AM IST
ഓണം സിംഗപ്പൂരിൽ; അടിച്ചുപൊളിക്കാന്‍ ക്രൂയിസ് യാത്ര

Synopsis

കൊച്ചി ലുലു മാളിൽ എത്തിയാൽ സമ്മാനം നേടാം! ജൂൺ 24-ന് വൈകീട്ട് മൂന്ന് മണിക്ക് 'വോയേജ് ഫെസ്റ്റി'ൽ പങ്കെടുക്കാം, സമ്മാനമായി അക്ബര്‍ ട്രാവൽസ് നൽകുന്ന വൗച്ചറുകള്‍ നേടാം.

ഓണം അടുത്തെത്താറായി. ഓണം വന്ന് മനസ്സിൽ തൊടാത്ത മലയാളിയില്ല. ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും ആഘോഷം കൂടെയാണ് ഓണം.

ഈ ഓണവും അവിസ്മരണീയമാക്കാം, സിംഗപ്പൂരിൽ ഓണം ആഘോഷിക്കാം. ഏഷ്യാനെറ്റ്ന്യൂസ്.കോം, പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബര്‍ട്രാവൽസ്.കോം ഒരുമിച്ച് അവതരിപ്പിക്കുന്ന 'വോയേജ് ഫെസ്റ്റ്' ആണ് സിംഗപ്പൂരിൽ ഓണാഘോഷത്തിന് അവസരം നൽകുന്നത്.

ലക്ഷ്വറിയുടെ നഗരമായ സിംഗപ്പൂരിൽ ആഢംബര യാത്രയാണ് വോയേജ് ഫെസ്റ്റ്. നാല് രാത്രികളും അഞ്ച് പകലുകളും സിംഗപ്പൂരിൽ ചെലവഴിക്കാം. ഷോപ്പിങ്ങിനും സിംഗപ്പൂര്‍ ടൂറിനും ഒപ്പം മൂന്നു രാത്രികള്‍ നീളുന്ന ആഢംബര ക്രൂയിസ് യാത്ര ആസ്വദിക്കാം.

ജെന്‍റിങ് ഡ്രീം എന്ന ആഢംബര ക്രൂയിസ് കപ്പലിലാണ് യാത്ര. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പോര്‍ട്ട് ക്ലാങ്, പെനാംഗ് പട്ടണങ്ങള്‍ തൊട്ടാണ് ക്രൂയിസ്. ഹാഫ് ഡേ സിംഗപ്പൂര്‍ സിറ്റി ടൂറിൽ മെര്‍ലയൺ പാര്‍ക്ക്, ഫൗണ്ടൻ ഓഫ് വെൽത്, ചൈനാടൗൺ, ലിറ്റിൽ ഇന്ത്യ, സിറ്റിഹാള്‍, പാര്‍ലമെന്‍റ് ഹൗസ് തുടങ്ങിയ സിംഗപ്പൂരിന്‍റെ പ്രധാന ടൂറിസ്റ്റ് കാഴ്ച്ചകള്‍ കാണാം.

സിംഗപ്പൂര്‍ ക്രൂയിസിനെക്കുറിച്ച് കൂടുതലറിയാന്‍ ജൂൺ 24-ന് കൊച്ചി ലുലു മാളിൽ നടക്കുന്ന 'വോയേജ് ഫെസ്റ്റി'ൽ പങ്കെടുക്കാം. വൈകീട്ട് 3 മണി മുതൽ 9 വരെയാണ് പരിപാടി. ഇന്‍ററാക്ടീവ് പരിപാടിയായ വോയേജ് ഫെസ്റ്റിൽ പങ്കെടുത്ത് നിങ്ങള്‍ക്ക് സമ്മാനങ്ങളും നേടാം. സിംഗപ്പൂര്‍ ടൂറിന് പുറമെ അക്ബര്‍ ട്രാവൽസ് നടത്തുന്ന നിരവധി യാത്രാ പാക്കേജുകളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും നേരിട്ട് അറിയാനാകും.

കൂടുതൽ വിവരങ്ങൾക്ക്:

 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്