ഡിഎച്ച്എഫ്എൽ ഏറ്റെടുക്കാൻ അദാനിയെ അനുവദിക്കരുത്: ആവശ്യവുമായി മുൻ പ്രമോട്ടർ

By Web TeamFirst Published Nov 26, 2020, 11:42 PM IST
Highlights

ഓക് ട്രീ ക്യാപിറ്റൽ, പിരാമൽ എന്റർപ്രൈസസ്, അദാനി ഗ്രൂപ്പ്, എസ് സി ലോവി എന്നീ നാല് ലേലക്കാരിൽ നിന്ന് ലഭിച്ച ബിഡ്ഡുകൾ അനുവദിക്കരുതെന്ന് വാധവാൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനമായ ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുക്കന്‍ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുളള നാല് കമ്പനികളെ അനുവദിക്കരുതെന്ന് മുന്‍ പ്രമോട്ടര്‍ കപില്‍ വാധവാന്‍. ഇതുസംബന്ധിച്ച ആവശ്യവുമായി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചിരിക്കുകയാണ് വാധവാന്‍. നാല് ബിസിനസ് ​ഗ്രൂപ്പുകൾക്കും ധനകാര്യ സ്ഥാപനത്തിന്റെ ആ‍സ്തികൾ ഏറ്റെടുക്കാനുളള ലേല നടപടികളിൽ പങ്കെട‌ുക്കാനുളള അവസരം വായ്പ ദാതാക്കളുടെ സമിതിയും റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിസ്‌ട്രേറ്ററും ഒരുക്കി നൽകി എന്നതാണ് അദ്ദേ​ഹത്തിന്റെ ആരോപണം.  

നവംബർ 24 ന് സമർപ്പിച്ച അപേക്ഷയിൽ, ഓക് ട്രീ ക്യാപിറ്റൽ, പിരാമൽ എന്റർപ്രൈസസ്, അദാനി ഗ്രൂപ്പ്, എസ് സി ലോവി എന്നീ നാല് ലേലക്കാരിൽ നിന്ന് ലഭിച്ച ബിഡ്ഡുകൾ അനുവദിക്കരുതെന്ന് വാധവാൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.

നാല് ലേലക്കാരിൽ അദാനിയാണ് ഏറ്റവും കൂടുതൽ തുക ഓഫർ നൽകിയിരിക്കുന്നത്. ഡി എച്ച് എഫ് എല്ലിന്റെ മുഴുവൻ ബിസിനസും വാങ്ങുന്നതിന് 31,250 കോടി രൂപയാണ് അദാനി മുന്നോട്ട് വച്ചിരിക്കുന്നത്.

click me!