ഇ- കൊമേഴ്സ് കമ്പനികൾ 'ട്രാക്ക് മാറ്റുന്നു': ന​ഗരത്തിനകത്തെ ​ഗോഡൗണുകൾക്ക് ആവശ്യകത കൂടുമെന്ന് റിപ്പോർട്ട്

Web Desk   | Asianet News
Published : Aug 08, 2020, 11:33 PM ISTUpdated : Aug 08, 2020, 11:43 PM IST
ഇ- കൊമേഴ്സ് കമ്പനികൾ 'ട്രാക്ക് മാറ്റുന്നു': ന​ഗരത്തിനകത്തെ ​ഗോഡൗണുകൾക്ക് ആവശ്യകത കൂടുമെന്ന് റിപ്പോർട്ട്

Synopsis

സാധനം വാങ്ങുന്ന അതേ ദിവസം തന്നെ ഡെലിവറിയും എന്നാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിന് ഉപഭോക്താക്കളുടെ തൊട്ടടുത്ത് തന്നെ വെയർഹൗസ് വേണമെന്നാണ് താത്പര്യം.

ദില്ലി: ഇനിമുതൽ നഗരപ്രദേശത്തെ ചെറുകിട ഗോഡൗണുകളുടെ ആവശ്യം വർധിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഒറ്റ ദിവസം കൊണ്ട് ഡെലിവറി എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നതാണ് കാരണം. 5,000 മുതൽ 10,000 ചതുരശ്ര അടി വരെ വിസ്തൃതിയുളള കെട്ടിടങ്ങൾക്കാണ് ആവശ്യം വർധിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 

പ്രൊപ്പർട്ടി കൺസൾട്ടന്റ് കോള്ളിയേർസ് ഇന്റർനാഷണലാണ് ഇക്കാര്യം പറയുന്നത്. ഇ-കൊമേഴ്സ് കമ്പനികൾ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും മേഖലയിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഇതിന്റെ കാരണമായി കൺസൾട്ടന്റ് പറയുന്നത്. ഇതുസംബന്ധിച്ച വാർത്ത ബിസിനസ് സ്റ്റാൻഡേർഡാണ് റിപ്പോർട്ട് ചെയ്തത്.  

മഹാമാരിയെ തുടർന്ന് രാജ്യത്തെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങൾക്കടക്കം ജനം ഇ-വിപണിയെ ആശ്രയിച്ചു. ഇതാണ് കമ്പനികളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സാധനം വാങ്ങുന്ന അതേ ദിവസം തന്നെ ഡെലിവറിയും എന്നാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിന് ഉപഭോക്താക്കളുടെ തൊട്ടടുത്ത് തന്നെ വെയർഹൗസ് വേണമെന്നാണ് താത്പര്യം.

ഇൻ സിറ്റി വെയർഹൗസുകൾക്ക് ഇനി 12 മാസത്തിനുള്ളിൽ ധാരാളം ആവശ്യക്കാരുണ്ടാകും. നിലവിൽ മിക്ക വെയർഹൗസുകളും നഗര മേഖലകളിൽ നിന്ന് അൽപ്പം അകലെ മാറിയാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കമ്പനികൾക്ക് തങ്ങളുടെ ലക്ഷ്യം നേടണമെങ്കിൽ പുതിയ സ്റ്റോറേജ് സൗകര്യങ്ങൾ കണ്ടെത്തിയേ മതിയാകൂ. 

നഗരത്തിനകത്ത് വെയർഹൗസുകൾ സ്ഥാപിക്കാനായാൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് ട്രാൻസ്പോർട്ടേഷൻ ചെലവുകൾ കുറയ്ക്കാനാവും. വേഗത്തിൽ ഉൽപ്പന്നം ഡെലിവർ ചെയ്യാനും അതിലൂടെ രാജ്യത്ത് ഗ്രാമങ്ങളിലേക്ക് വരെ വ്യാപാരം വികസിപ്പിക്കാനും സാധിക്കുമെന്നും കരുതപ്പെടുന്നു.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ