തിയറി ഡെലാപോർട്ടെ വിപ്രോ സിഇഒയാകും; നിയമനം അഞ്ച് വർഷത്തേക്ക്

By Web TeamFirst Published May 30, 2020, 9:50 PM IST
Highlights

വ്യവസായത്തിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. 

ബാം​ഗ്ലൂർ: വിപ്രോ സിഇഒ മാനേജിങ് ഡയറക്ടറുമായി തിയറി ഡെലാപോർട്ടെയെ നിയമിച്ചു. നിലവിൽ സിഇഒയും എംഡിയുമായ ആബിദലി നീമൂച്ച്‍വാല ജൂൺ ഒന്നിന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 

ധനകാര്യ വിദ​ഗ്ധനും എച്ച്ഡിഎഫ്സി മുൻ മാനേജിം​ഗ് ഡയറക്ടറുമായ ദീപക് എം സാത്‍വാലേക്കറെ ജൂലൈ ഒന്ന് മുതൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അം​ഗമായും വിപ്രോ നിയമിച്ചു. ഫ്രഞ്ച് ഐടി കമ്പനിയായ കാപ്‌ജെമിനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു തിയറി ഡെലാപോർട്ടെ.

അഞ്ച് വർഷത്തേക്കാണ് ഡെലാപോര്‍ട്ടെയുടെ നിയമനം. വ്യവസായത്തിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ജൂലൈ ആറിന് അദ്ദേഹം ചുമതലയേൽക്കും. അതുവരെ ചെയർമാൻ റിഷദ് പ്രോംജിക്കായിരിക്കും സിഇഒയുടെ ചുമതല. 

click me!