വനിതാ ശാക്തീകരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്; പിന്തുണയുമായി വിദ്യാ ബാലൻ

Published : Apr 29, 2020, 02:28 PM IST
വനിതാ ശാക്തീകരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്; പിന്തുണയുമായി വിദ്യാ ബാലൻ

Synopsis

സംരംഭത്തെ പിന്തുണച്ച് ബോളിവുഡ് നടിയും പത്മ പുരസ്കാര ജേതാവുമായ വിദ്യാ ബാലൻ രംഗത്തെത്തി

വനിതകൾ മാറ്റത്തിന് കാരണക്കാരാകൂ എന്ന ആശയം മുൻനിർത്തിയുള്ള പരിപാടികൾക്ക് തുടക്കമിട്ട്  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. കൊവിഡ് കാലത്ത് വനിതകളെ ശാക്തീകരിക്കുക, മഹാമാരിയെ മറികടക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള പരിപാടികളാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വനിതകൾ നിർമിക്കുന്ന ഒരു ലക്ഷം മാസ്കുകൾക്ക് ഗ്രൂപ്പ് ഓർഡർ നൽകി. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകുക, ഒപ്പം സ്ത്രീ സംരംഭകരെ സഹായിക്കുന്ന എന്നതാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. സംരംഭത്തെ പിന്തുണച്ച് ബോളിവുഡ് നടിയും പത്മ പുരസ്കാര ജേതാവുമായ വിദ്യാ ബാലൻ രംഗത്തെത്തി. 

ഇത്തരം വനിതകളിലാണ് രാജ്യത്തിന്റെ ഊർജ്വസ്വലമായ ഭാവിയുമെന്ന് വിദ്യാ ബാലൻ പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഈ സംരഭത്തിന് പിന്തുണയറിയിച്ച് ശശി തരൂർ എംപിയും ക്രിക്കറ്റ് താരം പൃഥ്വി ഷായും രംഗത്തെത്തി. 

നന

 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്