രാജ്യത്ത് ഒരു ലക്ഷവും കടന്ന് കൊവിഡ് മരണം; പ്രതിദിന രോഗികൾ എൺപതിനായിരത്തിലേക്ക്

By Web TeamFirst Published Oct 3, 2020, 9:25 AM IST
Highlights

ആകെ കൊവിഡ് രോഗികൾ 64,73,544 ആയി. 24 മണിക്കൂറിനിടെ 79,475 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ദില്ലി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 100842 പേർ മരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്നലെ മാത്രം 1069 പേർ രോ​ഗം ബാധിച്ച് മരിച്ചു. ആകെ കൊവിഡ് രോഗികൾ 64,73,544 ആയി. 24 മണിക്കൂറിനിടെ 79,475 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ  9, 44,996 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 75628 പേർ രോ​ഗമുക്തി നേടി. 54, 27 706 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. 

മഹാരാഷ്ട്രയിൽ പുതിയ 424 മരണങ്ങളും 15,591 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. നിലവിൽ പ്രതിദിന രോഗബാധയിൽ കേരളം കർണാടകത്തെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തി. കർണാടകയിൽ  ഇന്നലെ  8,793 പേർക്കാണ് പുതിയതായി രോഗം വന്നത് പുതിയ 5,595 രോഗികൾ തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.. ആന്ധ്രാ പ്രദേശിൽ 6,555 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ  കൊവിഡ് രോഗികളുടെ എണ്ണത്തിൽ 2,920 പേരുടെ വർധന ഉണ്ടായി. സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോഴും കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നു എന്നതാണ് ആശ്വാസം. 
 

click me!