14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നാല് മാസം മുൻപാണ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്
ജയ്പൂർ: കേദാർനാഥ് ക്ഷേത്രത്തിൽ നിന്നുമായി ഗുപ്തകാശിയിലേക്കുള്ള യാത്രയ്ക്കിടെ ഹെലികോപ്ടർ തകർന്ന് മരിച്ചത് മുൻ സൈനിക ഉദ്യോഗസ്ഥൻ. ലെഫ്ന്റന്റ് കേണൽ പദവിയിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച ഉദ്യോഗസ്ഥനായ രാജ്‍വീർ സിംഗ് ചൗഹാനാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. 15 വർഷത്തെ സർവ്വീസിന് ശേഷം കഴിഞ്ഞ വർഷമാണ് രാജ്‍വീർ സിംഗ് ചൗഹാൻ വിരമിച്ചത്. രാജ്‍വീർ സിംഗ് ചൗഹാന്റെ ഭാര്യയും സൈനിക ഉദ്യോഗസ്ഥയാണ്. 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നാല് മാസം മുൻപാണ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്.
കേദാർനാഥിൽ നിന്ന് ഒരേസമയത്ത് മൂന്ന് ഹെലികോപ്ടറുകളാണ് പറന്നുയർന്നത്. ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും രാജ്‍വീർ സിംഗ് ചൗഹാൻ നിയന്ത്രിച്ചിരുന്ന ബെൽ 407 ഹെലികോപ്ടർ ഗൗരികുണ്ഡിന് സമീപത്ത് തകർന്ന് വീഴുകയായിരുന്നു. മേഘങ്ങളിൽ വഴി മറച്ചതിനാൽ ഇടത് ഭാഗത്തേക്ക് തിരിയുന്നുവെന്നും വഴി ദൃശ്യമല്ലെന്നുമാണ് രാജ്‍വീർ സിംഗ് ചൗഹാൻ നൽകിയ അവസാന സന്ദേശം. ദൗസയിലെ മഹ്വ സ്വദേശിയാണ് രാജ്‍വീർ സിംഗ് ചൗഹാൻ. സിയാച്ചിൽ മലനിരകളിൽ അടക്കം സൈനിക സേവനം നടത്തിയ വ്യക്തിയാണ് രാജ്‍വീർ സിംഗ് ചൗഹാൻ.
കഴിഞ്ഞ ഒക്ടോബറിലാണ് രാജ്‍വീർ സിംഗ് ചൗഹാൻ ആര്യൻ ഏവിയേഷനിൽ ജോലി ആരംഭിത്തക്, 2000ലേറെ മണിക്കൂറുകൾ ഫ്ലെയിംഗ് എക്സ്പീരിയൻസ് ഉള്ള പൈലറ്റ് കൂടിയാണ് രാജ്‍വീർ സിംഗ് ചൗഹാൻ. ഞായറാഴ്ച പുലർച്ചെ 5.20ഓടെയാണ് രാജ്‍വീർ സിംഗ് ചൗഹാൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്ടർ കാണാതായത്. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. 2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ടർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

