കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ്; യെദ്യൂരപ്പക്ക് വീണ്ടും കൊവിഡ്

Web Desk   | Asianet News
Published : Apr 17, 2021, 11:50 AM ISTUpdated : Apr 17, 2021, 11:52 AM IST
കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ്; യെദ്യൂരപ്പക്ക് വീണ്ടും കൊവിഡ്

Synopsis

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും എത്രയം വേ​ഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. 

തെലങ്കാന: ജനതാദൾ (സെകുലർ) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും എത്രയം വേ​ഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. 

കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ബം​ഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ അദ്ദേഹം ചികിത്സിലാണ്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ യെദിയൂരപ്പക്ക് കൊവിഡ് ബാധിച്ചിരുന്നു. യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച്ച നടത്തിയ കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ
'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി