കർണാടകത്തിൽ ഇന്നും ഉയർന്ന രോഗ വ്യാപനം; 490 മരണം, 47,930 പേർക്ക് കൂടി കൊവിഡ്

Published : May 09, 2021, 10:36 PM IST
കർണാടകത്തിൽ ഇന്നും ഉയർന്ന രോഗ വ്യാപനം; 490 മരണം, 47,930 പേർക്ക് കൂടി കൊവിഡ്

Synopsis

കർണാടകത്തിൽ ഇന്നും ഉയർന്ന രോഗ വ്യാപനം. മരണനിരക്കും ഉയർന്നു തന്നെ.  ഇന്ന് 47930 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 490 പേരാണ് മരണത്തിന് കീഴടങ്ങിയത്.  

ബംഗളൂരു: കർണാടകത്തിൽ ഇന്നും ഉയർന്ന രോഗ വ്യാപനം. മരണനിരക്കും ഉയർന്നു തന്നെ.  ഇന്ന് 47930 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 490 പേരാണ് മരണത്തിന് കീഴടങ്ങിയത്.  ബംഗളുരുവിൽ മാത്രം 20,897 പേർക്ക് കൊവിഡ് ബാധ റിപ്പോട്ട് ചെയ്തപ്പോൾ 281 പേരാണ് മരിച്ചത്.

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കർണാടകയിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടാണ് മെയ് 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. വ്യവസായശാലകൾ അടക്കം അടച്ചിടും. രാവിലെ ആറ് മുതൽ 10 വരെ മാത്രം അവശ്യ കടകൾ തുറക്കും.

കർണാടകത്തിൽ ഇന്നലെ മാത്രം 592 കൊവിഡ് മരണം  റിപ്പോർട്ട് ചെയ്തിരുന്നു.  48781 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 21376 പേർക്ക് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചപ്പോൾ,  346 പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ
'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി