'ഓക്സിജനും വാക്സിനും പ്രാഥമിക ആവശ്യം, നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണം' മോദിക്ക് യെച്ചൂരിയുടെ കത്ത്

Published : Apr 24, 2021, 08:33 PM ISTUpdated : Apr 24, 2021, 08:37 PM IST
'ഓക്സിജനും വാക്സിനും പ്രാഥമിക ആവശ്യം, നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണം' മോദിക്ക് യെച്ചൂരിയുടെ കത്ത്

Synopsis

ഓക്സിജനും സൗജന്യ വാക്‌സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ കത്ത്. വൈകാരികമായ വരികളിൽ തുടങ്ങിയ കത്തിൽ, കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യെച്ചൂരി ഓർമിപ്പിക്കുന്നു. 

ദില്ലി: ഓക്സിജനും സൗജന്യ വാക്‌സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ കത്ത്. വൈകാരികമായ വരികളിൽ തുടങ്ങിയ കത്തിൽ, കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യെച്ചൂരി ഓർമിപ്പിക്കുന്നു. 

'വളരെ വേദനയിലും സങ്കടത്തിലും ഞാൻ നിങ്ങൾക്ക് എഴുതുന്നു. അഭൂതപൂർവമായ ഈ ആരോഗ്യ-മാനുഷിക പ്രതിസന്ധി, കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണ്'- എന്നായിരുന്നു കത്തിന്റെ തുടക്കത്തിൽ യെച്ചൂരിയുടെ വാക്കുകൾ.

കേന്ദ്ര സർക്കാരിന്റെ സമീപനവും മനോഭാവവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. തടയാൻ കഴിയുമായിരുന്ന ആയിരക്കണക്കിന്  പ്രിയപ്പെട്ട  ഇന്ത്യക്കാരുടെ മരണങ്ങളിൽ വിലപിക്കുകയാണെങ്കിലും. ആ വിശദാംശങ്ങളിലേക്ക് കടക്കാനുള്ള സമയമല്ല ഇതെന്ന് മനസിലാക്കുന്നു.

ഓക്സിജൻ, വാക്സീൻ വിതരണത്തിന് പ്രാമുഖ്യം നൽകാൻ അങ്ങയോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. രാജ്യത്തെ ആവശ്യമുള്ള എല്ലാ ആശുപത്രികളിലേക്കും ഓക്സിജൻ എത്തിക്കാൻ എന്തു വിലകൊടുത്തും നടപടികൾ സ്വീകരിക്കൂ. ആഗോള വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സീൻ നൽകുക.  ഇത്തരത്തിൽ മരണങ്ങൾ തടയാൻ കഴിയുന്നതെല്ലാം ചെയ്യാനും യെച്ചൂരി കത്തിൽ ആവശ്യപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമെന്നത് അറിയാം. എന്നാൽ വാക്സിനേഷനായി ബജറ്റിൽ മാറ്റിവച്ച 35000 കോടി അനുവദിക്കുക. ദില്ലിയിൽ പണിയുന്ന പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണം അടക്കമുള്ള അധിക ബാധ്യത വരുന്ന പ്രവൃത്തികൾ നിർത്തി വച്ച് കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പിഎം കെയർ ഫണ്ട് സുതാര്യമായി വാക്സിനേഷനും ഓക്സിജൻ വിതരണത്തിനും ഉപയോഗിക്കണമെന്നും യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനങ്ങൾക്ക് ഓക്സിജനും വാക്സിനും നൽകി മരണങ്ങൾ തടയാൻ കഴിയുന്നില്ലെങ്കിൽ താങ്കളുടെ സർക്കാറിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല. ആരോഗ്യപരവും മാനുഷികവുമായി ഈ ദുരന്തത്തെ നേരിടാനും തടയാനും സാധിക്കുന്നതാണ്. ഈ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ  സർക്കാറിനെ പിരിച്ചുവിടണമെന്നും സിതാറാം യെച്ചൂരിൽ കത്തിൽ ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ
'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി