പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു

By Web TeamFirst Published Apr 8, 2021, 12:12 PM IST
Highlights

മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ആ​ദ്യ ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. ന​ഴ്സു​മാ​രാ​യ പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള പി. ​നി​വേ​ദ​യും പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള നി​ഷാ ശ​ർ​മ​യു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പെ​ടു​ത്ത​ത്.

ദില്ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നാ​ണ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ​ത്. 

മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ആ​ദ്യ ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. ന​ഴ്സു​മാ​രാ​യ പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള പി. ​നി​വേ​ദ​യും പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള നി​ഷാ ശ​ർ​മ​യു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പെ​ടു​ത്ത​ത്.

തുടർന്ന് കൊവിഡ് വാക്സിൻ എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവച്ച പ്രധാനമന്ത്രി, നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ ഉടൻ തന്നെ കൊവിഡ് വാക്സിൻ എടുക്കണമെന്ന് അറിയിച്ചു. വാക്സിൻ റജിസ്ട്രേഷൻ നടത്തേണ്ട കൊവിൻ സൈറ്റിന്റെ ലിങ്കും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ വിതരണം നടക്കുന്നത്.

click me!