അതിര്‍ത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; കേസ് ഇന്ന് പരിഗണിക്കും

By Web TeamFirst Published Mar 19, 2021, 11:48 AM IST
Highlights

തലപ്പാടി അതിർത്തിയിൽ കെഎസ്ആർടിസി ബസ്സ് അടക്കം തടഞ്ഞ് പരിശോധിക്കുന്നുണ്ട്. കൊവിഡ് ഇല്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

പാലക്കാട്: അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കര്‍ശനമാക്കി.  കെഎസ്ആര്‍ടിസി ബസ്സ് അടക്കം തടഞ്ഞ് പരിശോധന നടത്തുന്നുണ്ട്. ഇപ്പോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ടെങ്കിലും നാളെ മുതൽ കർശനമാക്കുമെന്ന് മുന്നറിയിപ്പ്

അതേസമയം കേരളത്തിൽനിന്ന് വരുന്നവർക്ക് കർണാടകത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം കർണാടക ഹൈകോടതി പരിഗണിക്കും. കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചിരുന്നത്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്താൻ സര്‍ക്കാര്‍ തയ്യാറാകുമോ എന്ത് മാറ്റമാണ് വരുത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഇന്ന് കോടതിയിൽ ബോധ്യപ്പെടുത്തണം 
 

click me!