അവസാന രണ്ട് ഓവറില്‍ 11 സിക്‌സ്! സല്‍മാന്‍ നിസാറിന്റെ അവിശ്വസനീയ ബാറ്റിംഗ്; ഗ്ലോബ്‌സറ്റാര്‍സിന് മികച്ച സ്‌കോര്‍

Published : Aug 30, 2025, 05:17 PM ISTUpdated : Aug 30, 2025, 05:42 PM IST
Salman Nizar

Synopsis

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍ രണ്ട് ഓവറില്‍ 11 സിക്‌സുകള്‍ നേടി. 

തിരുവനന്തപുരം: രണ്ട് ഓവറില്‍ 11 സിക്‌സുകള്‍ പായിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു സല്‍മാന്റെ അവിശ്വസനീയ പ്രകടനം. 19-ാം ഓവറില്‍ ബേസില്‍ തമ്പിക്കെതിരെ അഞ്ച് സിക്‌സും തൊട്ടടുത്ത ഓവറില്‍ അഭിജിത് പ്രവീണിനെതിരെ ആറ് സിക്‌സും നേടി. 26 പന്തില്‍ 86 റണ്‍സുമായി സല്‍മാന്‍ പുറത്താവാതെ നിന്നു. 12 സിക്‌സുകളാണ് ഒന്നാകെ സല്‍മാന്‍ നേടിയത്. സല്‍മാന്റെ കരുത്തില്‍ ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് അടിച്ചെടുത്തത്. പതിനെട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആറിന് 115 എന്ന നിലയിലായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സ്. അടുത്ത രണ്ട് ഓവറില്‍ പിറന്നത് 71 റണ്‍സ്. ഇതില്‍ 69 റണ്‍സും സല്‍മാന്റെ സംഭാവനയായിരുന്നു. രണ്ട് എക്‌സ്‌ട്രോ. മോനു കൃഷ്ണ (0) നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ കാഴ്ച്ചക്കാരനായി നിന്നു.

പതിഞ്ഞ തുടക്കമായിരുന്നു ഗ്ലോബ്സ്റ്റാര്‍സിന്. കൃത്യമായ ഇടവേളികളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഓപ്പണര്‍മാരായ പ്രതീഷ് പവന്‍ (7), രോഹന്‍ കുന്നുമ്മല്‍ (11), അഖില്‍ സ്‌കറിയ (6), സുരേഷ് സച്ചിന്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ നാലിന് 76 എന്ന നിലയിലായി ഗ്ലോബ്‌സ്റ്റാര്‍സ്. അജിനാസിന് 51 റണ്‍സ് നേടിയെങ്കിലും ഏകദിന ശൈലിയിലായിരുന്നു ബാറ്റിംഗ്. 50 പന്തുകള്‍ താരം നേരിട്ടു. അജിനാസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് അന്‍ഫലും (2) നിരാശപ്പെടുത്തി. പിന്നീടായിരുന്നു സല്‍മാന്‍ സിക്‌സര്‍ പൂരം. 40 റണ്‍സാണ് അഭിജിത് പ്രവീണ്‍ അവസാന ഓവറില്‍ മാത്രം വിട്ടുകൊടുത്തത്. ബേസിലിന്റെ ഒരോവറില്‍ 31 റണ്‍സും. വീഡിയോ കാണാം...

 

 

 

 

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), അബ്ദുള്‍ ബാസിത്ത്, റിയ ബഷീര്‍, സഞ്ജീവ് സതരേശന്‍, നിഖില്‍ എം, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), വിനില്‍ ഠട, ബേസില്‍ തമ്പി, അഭിജിത്ത് പ്രവീണ്‍ വി, അജിത് വാസുദേവന്‍, ആസിഫ് സലാം.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: സുരേഷ് സച്ചിന്‍, രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), അജിനാസ് (വിക്കറ്റ് കീപ്പര്‍), അഖില്‍ സ്‌കറിയ, പ്രീതീഷ് പവന്‍, സല്‍മാന്‍ നിസാര്‍, പള്ളം മുഹമ്മദ് അന്‍ഫല്‍, മോനു കൃഷ്ണ, ഹരികൃഷ്ണന്‍ ങഡ, സുധേശന്‍ മിഥുന്‍, അഖില്‍ ദേവ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്