ഡ്രൈവിംഗ് ലൈസൻസായിട്ടില്ല, പക്ഷേ 22 ലക്ഷത്തിന്‍റെ കാർ സ്വന്തമാക്കി 14-കാരൻ വൈഭവ് സൂര്യവന്‍ഷി, ടാറ്റയുടെ സമ്മാനം

Published : Feb 24, 2026, 06:20 PM IST
Vaibhav Sooryavanshi Car

Synopsis

14 കാരനായ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പല റെക്കോർഡുകളും ഇതിനോടകം തന്നെ തന്‍റെ പേരിലാക്കിയിട്ടുണ്ട്.

പറ്റ്ന: കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗിന് സമ്മാനമായി ലഭിച്ച ടാറ്റാ കര്‍വ്വ് കാര്‍ ഒടുവില്‍ വൈഭവ് സൂര്യവന്‍ഷിക്ക് സ്വന്തം. 2025 ഐപിഎല്ലിലെ 'സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ' പുരസ്‌കാരത്തിന് അര്‍ഹമായതോടെയാണ് 22 ലക്ഷം രൂപ വിലവരുന്ന ടാറ്റ കർവ്വ് വൈഭവിന് സമ്മാനമായി ലഭിച്ചത്. ടാറ്റ കർവ്വിന്‍റെ ടോപ്പ് വേരിയന്‍റിന് ഡൽഹിയിൽ ഏകദേശം 22 ലക്ഷം രൂപയിലധികം ഓൺ-റോഡ് വില വരും.

14 കാരനായ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പല റെക്കോർഡുകളും ഇതിനോടകം തന്നെ തന്‍റെ പേരിലാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനാണ് വൈഭവ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ചുറി നേടിയാണ് വൈഭവ് ചരിത്രം കുറിച്ചത്. യൂസഫ് പത്താന്‍റെ (37 പന്ത്) പേരിലുണ്ടായിരുന്ന റെക്കോർഡാണ് വൈഭവ് മറികടന്നത്.

 

കഴിഞ്ഞ ഐപിഎൽ സീസണിൽ 206.56 സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്‍റെ ബാറ്റിംഗ്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഇന്ത്യയെ ആറാം തവണയും കിരീടത്തിലേക്ക് നയിച്ചിരുന്നു. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വൈഭവ് ആയിരുന്നു.

വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും കഴിഞ്ഞ സീസണിലെ ഫോം തുടരാനായാൽ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി വൈകില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഹാർദിക്കിനെയും ദുബെയുമൊന്നും എതിരാളികള്‍ പേടിക്കില്ല', കാരണം വ്യക്തമാക്കി അക്തർ
ഇന്ത്യയുടെ വിധി നിശ്ചയിക്കുക വിൻഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം, പ്രോട്ടീസിന്‍റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ടീം ഇന്ത്യ