
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേരാകുമോ ഷഫലി വര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംപിടിച്ച ഈ 15 വയസുകാരിയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം. സച്ചിന്‍റെ കടുത്ത ആരാധികയായ ഷഫലി ചെറു പ്രായത്തില്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഉയരുക സ്വാഭാവികം. അതും ഇതിഹാസ താരം മിതാലി രാജിന്‍റെ പകരക്കാരിയായി ടീമിലെത്തുമ്പോള്‍.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിലാണ് കൗമാര താരം ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മിതാലി രാജിന്‍റെ ഒഴിവിലേക്ക് അത്ഭുത താരത്തെ പരിഗണിക്കുകയായിരുന്നു സെലക്‌ടര്‍മാര്‍. ഇന്‍റര്‍ സ്റ്റേറ്റ് വുമണ്‍ ടി20യില്‍ 2018-19 സീസണില്‍ പുറത്തെടുത്ത വെടിക്കെട്ട് ഷഫലിയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. നാഗാലാന്‍ഡിനെതിരെ 56 പന്തില്‍ 128 റണ്‍സാണ് അന്ന് ഷഫലി അടിച്ചുകൂട്ടിയത്.
ജയ്‌പൂരില്‍ ലോകോത്തര താരങ്ങള്‍ അണിനിരന്ന വുമണ്‍ ടി20 ചലഞ്ചറില്‍ വെലോസിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ഷഫലിക്ക് തുണയായി. ഒരു വര്‍ഷത്തിനുള്ളില്‍ ഷഫലി ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറാകുമെന്ന് അന്ന് വെലോസിറ്റി സഹതാരവും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡാനിയേല വ്യാറ്റ് അഭിപ്രായപ്പെട്ടിരുന്നു. ആ പ്രവചനമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.
ടി20 ടീം: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Jemimah Rodrigues, Deepti Sharma, Taniya Bhatia (wicket-keeper), Poonam Yadav, Shikha Pandey, Arundhati Reddy, Pooja Vastrakar, Radha Yadav, Veda Krishnamurthy, Harleen Deol, Anuja Patil, Shafali Verma, Mansi Joshi
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!