MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെ; മത്സര സമയം, സൗജന്യമായി കാണാനുള്ള വഴികള്‍, കാലാവസ്ഥ പ്രവചനം

കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെ; മത്സര സമയം, സൗജന്യമായി കാണാനുള്ള വഴികള്‍, കാലാവസ്ഥ പ്രവചനം

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 പോരാട്ടം നാളെ കൊളംബോയിൽ നടക്കും. സൂപ്പർ 8 ഉറപ്പിക്കാൻ ഇരു ടീമുകളും ഇറങ്ങുമ്പോൾ, സ്പിന്നിനെ തുണക്കുന്ന പിച്ചും സഞ്ജു സാംസണിന്റെ സാധ്യമായ സാന്നിധ്യവും മത്സരത്തിന് ആവേശം കൂട്ടുന്നു.

2 Min read
Author : Gopalakrishnan C
Published : Feb 14 2026, 05:06 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
കാത്തിരുന്ന പോരാട്ടം
Image Credit : Getty

കാത്തിരുന്ന പോരാട്ടം

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം നാളെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ കരുത്തർ തമ്മിലുള്ള ഈ പോരാട്ടം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്.

210
സൂപ്പര്‍ 8 ഉറപ്പിക്കാൻ
Image Credit : Getty

സൂപ്പര്‍ 8 ഉറപ്പിക്കാൻ

ഗ്രൂപ്പ് എയിൽ നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനത്താണ്. യുഎസ്എ, നമീബിയ എന്നിവർക്കെതിരായ വിജയങ്ങളുമായി സൂര്യകുമാർ യാദവിന്‍റെ കീഴിലുള്ള ടീം ഇന്ത്യ അപരാജിതരായി മുന്നേറുന്നു. മറുവശത്ത് നെതർലൻഡ്സിനെയും യുഎസ്എയെയും തകർത്ത് പാകിസ്ഥാനും 4 പോയിന്‍റുമായി ഒപ്പത്തിനൊപ്പമുണ്ട്. നാളെ ജയിക്കുന്ന ടീമിന് സൂപ്പർ 8 റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം.

Related Articles

Related image1
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് കൈ കൊടുക്കുമോ?, മറുപടി നല്‍കി പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗ
Related image2
'അഭിഷേക് നാളെ കളിക്കണമെന്ന് ആഗ്രഹം, ഉസ്മാന്‍ താരിഖിനെ സംസാരവിഷയമാക്കിയത് നിങ്ങൾ':സല്‍മാൻ ആഗ
310
മഴ വില്ലനാകുമോ
Image Credit : Getty

മഴ വില്ലനാകുമോ

കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ പകല്‍ കൊളംബോയില്‍ മഴ സാധ്യതയുണ്ട്. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. എങ്കിലും മഴ പെയ്താല്‍ മത്സരം വൈകാനുള്ള സാധ്യതയും മുന്നിലുണ്ട്.

410
പിച്ച് സ്പിന്നിനെ തുണക്കുമോ
Image Credit : Getty

പിച്ച് സ്പിന്നിനെ തുണക്കുമോ

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ്. സിംബാബ്‌വെ കഴിഞ്ഞ ദിവംസം ഓസ്ട്രേലിയയെ അട്ടിമറിച്ചത് ഇതേവേദിയിലാണ്. ഇരു ടീമും സ്പിന്നര്‍മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമിനെ ഗ്രൗണ്ടിലിറക്കാനാണ് സാധ്യത.

510
സഞ്ജുവിന്‍റെ സാധ്യതകള്‍
Image Credit : AFP

സഞ്ജുവിന്‍റെ സാധ്യതകള്‍

മലയാളി താരം സഞ്ജു സാംസണ്‍ നാളെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യതകളുണ്ട്. അസുഖബാധിതനായ അഭിഷേക് ശര്‍മക്ക് കളിക്കാനായില്ലെങ്കില്‍ സഞ്ജു നാളെ ഓപ്പണറായി പ്ലേയിംഗ് ഇലവനിലെത്തും.

610
മത്സരം എപ്പോൾ
Image Credit : Getty

മത്സരം എപ്പോൾ

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുക. 6.30നാണ് മത്സരത്തിന് ടോസ് വീഴുക.

710
ടിവിയില്‍ കാണാന്‍
Image Credit : Getty

ടിവിയില്‍ കാണാന്‍

ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ചാനലുകളിൽ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം തത്സമയം കാണാം.

810
ലൈവ് സ്ട്രീമിംഗ്
Image Credit : Getty

ലൈവ് സ്ട്രീമിംഗ്

ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം ലൈവ് ആയി കാണാവുന്നതാണ്. ജിയോ ഉപയോക്താക്കള്‍ക്ക് മത്സരം സൗജന്യമായി കാണാനാവും. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ലോകകപ്പ് സൗജന്യമായി കാണാനുള്ള വിവിധ റീചാര്‍ജ് പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

910
ഇന്ത്യ സ്ക്വാഡ്
Image Credit : Getty

ഇന്ത്യ സ്ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ്.

1010
പാകിസ്ഥാൻ സ്ക്വാഡ്
Image Credit : Getty

പാകിസ്ഥാൻ സ്ക്വാഡ്

സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖ്വാജ നഫായ്, മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
'അഭിഷേക് നാളെ കളിക്കണമെന്ന് ആഗ്രഹം, ഉസ്മാന്‍ താരിഖിനെ സംസാരവിഷയമാക്കിയത് നിങ്ങൾ':സല്‍മാൻ ആഗ
Recommended image2
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് കൈ കൊടുക്കുമോ?, മറുപടി നല്‍കി പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗ
Recommended image3
ടി20 ലോകകപ്പ്: കൊളംബോയില്‍ കാത്തിരിക്കുന്നത് ബാറ്റില് ഓഫ് സ്പിൻ, മുൻതൂക്കം ആർക്ക്?
Related Stories
Recommended image1
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് കൈ കൊടുക്കുമോ?, മറുപടി നല്‍കി പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗ
Recommended image2
'അഭിഷേക് നാളെ കളിക്കണമെന്ന് ആഗ്രഹം, ഉസ്മാന്‍ താരിഖിനെ സംസാരവിഷയമാക്കിയത് നിങ്ങൾ':സല്‍മാൻ ആഗ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved