19 വർഷത്തെ ഐപിഎല്‍ ചരിത്രം തിരുത്തി അഭിഷേക് ശർമ്മ; മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂർവ റെക്കോർഡ്

Published : Apr 22, 2026, 07:42 AM IST
Abhishek Sharma IPL

Synopsis

ഇതിന് പുറമെ ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ രണ്ടുതവണ 10 സിക്സറുകൾ വീതം പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചുറിയുമായി അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ബൗളർമാരെ നാലുപാടും പറത്തിയ അഭിഷേക് 47 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎൽ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഐപിഎല്ലിൽ 50 പന്തിൽ കുറഞ്ഞ പന്തുകളില്‍ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി അഭിഷേക് മാറി.

ഇതിന് പുറമെ ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ രണ്ടുതവണ 10 സിക്സറുകൾ വീതം പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. 2025-ൽ പഞ്ചാബിനെതിരെ 55 പന്തില്‍ 141 റൺസ് നേടിയപ്പോഴും അഭിഷേക് 10 സിക്സറുകൾ പറത്തിയിരുന്നു.

 

ഐപിഎൽ ചരിത്രത്തിൽ ഒന്നിലധികം തവണ പത്തോ അതിലധികമോ സിക്സറുകൾ ഒരു ഇന്നിംഗ്‌സിൽ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് അഭിഷേക്. 4 തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസ താരം ക്രിസ് ഗെയ്ൽ മാത്രമാണ് ഇനി അഭിഷേകിന് മുന്നിലുള്ളത്. ടി20 കരിയറില്‍ അഞ്ച് തവണയാണ് അഭിഷേക് പത്തിലധികം സിക്സറുകൾ ഒരു ഇന്നിംഗ്‌സിൽ അടിച്ചു കൂട്ടിയത്. ഇതോടെ ഇവിൻ ലൂയിസ്, ശ്രേയസ് അയ്യർ (4 തവണ) എന്നിവരെ അഭിഷേക് പിന്നിലാക്കി. 18 തവണ ഈ നേട്ടം സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമത്.

 

ഹൈദരാബാദില്‍ ഡല്‍ഹിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ട്രവിസ് ഹെഡുമായി (37) ചേർന്ന് 97 റൺസിന്‍റെ തകർപ്പൻ ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഭിഷേക് പടുത്തുയർത്തിയത്. ഹെഡ് പുറത്തായെങ്കിലും ഇഷാൻ കിഷനെയും (25) ഹെന്‍റിച്ച് ക്ലാസനെയും(37*) കൂട്ടുപിടിച്ച് തകര്‍ത്തടിച്ച അഭിഷേക് ഒടുവിൽ 68 പന്തിൽ 10 ഫോറും 10 സിക്സറുമടക്കം 135 റൺസുമായി പുറത്താകാതെ നിന്നു. പിന്നീട് ഫീല്‍ഡിംഗിലും അഭിഷേക് മികവ് കാട്ടി. ഡല്‍ഹി ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെയും തകര്‍ത്തടിച്ച നിതീഷ് റാണയെയും പുറത്താക്കിയത് അഭിഷേക് എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്‍മല കയറ്റത്തില്‍ അടിതെറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, ഹൈദരാബാദിനെതിരെ കൂറ്റൻ തോല്‍വി, സൺറൈസേഴ്സ് മൂന്നാമത്
വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്