
ഹൈദരാബാദ്: ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ബൗളർമാരെ കാഴ്ചക്കാരാക്കി അഭിഷേക് ശർമ്മയുടെ ആറാട്ട്. 47 പന്തിൽ സെഞ്ചുറി അടിച്ച അഭിഷേക് ശര്‍മ 68 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. 10 ഫോറും 10 സിക്സും അടങ്ങുന്നതാണ് അഭിഷേകിന്‍റെ വെടിക്കെട്ട് സെഞ്ചുറി. ഹെന്‍റിച്ച് ക്ലാസന്‍ 13 പന്തില്‍ 37 റണ്‍സുമായി ഫിനിഷിംഗ് ഗംഭീരമാക്കിയപ്പോള്‍ ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 13 പന്തില്‍ 25ഉം ട്രാവിസ് ഹെഡ് 26 പന്തില്‍ 37 റണ്‍സുമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി അഭിഷേക് തുടക്കം മുതൽ കടന്നാക്രമിച്ചപ്പോള്‍ മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡിന് പതിവു ഫോമിലേക്ക് ഉയരാനായില്ല. എങ്കിലും അഭിഷേകിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 8.5 ഓവറില്‍ 97 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്താന്‍ ഹെഡ്-അഭിഷേക് സഖ്യത്തിനായി. 26 പന്തില്‍ 37 റണ്‍സടിച്ച ഹെഡിനെ വീഴ്ത്തിയ ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ഇഷാൻ കിഷനും അഭിഷേകിനൊപ്പം തകര്‍ത്തടിച്ചതോടെ ഹൈദദാബാദ് സ്കോര്‍ ബോര്‍ഡ് കുതിച്ചു.
13 പന്തില്‍ 25 റണ്‍സെടുത്ത ഇഷാന്‍ കിഷനെ നിതീഷ് റാണ റണ്ണൗട്ടാക്കിയെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ഹെന്‍റി ക്ലാസന്‍ അഭിശേകിനൊപ്പം തകര്‍ത്തടിച്ച് ഹൈദരാബാദിനെ 240 റണ്‍സിലെത്തിച്ചു. 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് അടുത്ത 22 പന്തുകളില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 86ല്‍ നില്‍ക്കെ അഭിഷേക് നല്‍കിയ അവസരം നിതീഷ് റാണ കൈവിട്ടത് ഡല്‍ഹിക്ക് കനത്ത പ്രഹരമായി. നേരത്തെ, ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!