
ലണ്ടന്‍: വിസ്‌ഡന്‍റെ(Wisden) ഈ വര്‍ഷത്തെ മികച്ച അഞ്ച് കളിക്കാരെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ(Rohit Sharma), പേസര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah) എന്നിവര്‍ പട്ടികയില്‍ ഇടം നേടി. ഇരുവര്‍ക്കും പുറമെ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കൊണ്‍വ, ഇംഗ്ലണ്ട് താരം ഒലീ റോബിന്‍സണ്‍, ദക്ഷിണാഫ്രിക്കന്‍ വനിതാതാരം ഡെയ്ന്‍ വാന്‍ നൈകെര്‍ക്ക് എന്നിവരാണ് പട്ടികയിലുള്ളത്.
ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ലോകത്തിലെ ഏറ്റവും മികച്ച പുരുഷതാരമായും ദക്ഷിണാഫ്രിക്കയുടെ ലിസ്‌ലി ലീ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ മികച്ച ടി20 കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യന്‍ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുന്നതില്‍ ബുമ്ര നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റില്‍ 52.57 ശരാശരിയില്‍ 368 റണ്‍സടിച്ച് രോഹിത്തും തിളങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം മിന്നുന്ന ഫോമിലായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് 1708 റണ്‍സടിച്ചിരുന്നു. കലണ്ടര്‍ വര്‍ഷം ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണിത്. ടി20 ക്രിക്കറ്റില്‍ 2021ല്‍ 72.88 ശരാശരിയില്‍ 1329 റണ്‍സടിച്ചതാണ് റിസ്‌വാനെ മികച്ച ടി20 താരമായി തെരഞ്ഞെടുത്തത്.
ലിസ്‌ലി ലീ കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ 90.28 ശരാശരിയില്‍ റണ്‍സടിച്ചു കൂട്ടി. ഇന്ത്യക്കെതിരായ പരമ്പരയില്‍ നാല് ഇന്നിംഗ്സില്‍ നിന്ന് ലീ 288 റണ്‍സടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!