- Home
- Sports
- Cricket
- സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം
സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം
ടി20 ലോകകപ്പ് 2026-ൽ ന്യൂസിലൻഡിനെതിരെ നിർണായക അർധസെഞ്ചുറി നേടിയ യുഎഇ ഓപ്പണർ അലിഷാൻ ഷറഫുവിൻ്റെ കഥ. കണ്ണൂര്‍, പഴയങ്ങാടിയിലാണ് എല്ലാത്തിന്‍റേയും തുടക്കം. 2011 ലോകകപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പഠനത്തിനൊപ്പം ക്രിക്കറ്റും മുന്നോട്ട് കൊണ്ടുപോയ യുവതാരം…

അടിവരയിടുന്ന പ്രകടനം
ചൊവ്വാഴ്ച, ഫെബ്രുവരി 10-ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന യുഎഇയുടെ ഓപ്പണർ അലിഷാൻ ഷറഫു ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ മുഹമ്മദ് വസീം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ, യുഎഇ 20 ഓവറിൽ 6 വിക്കറ്റിന് 173 റൺസെടുത്തു. വസീം 45 പന്തിൽ 66 റൺസുമായി ടോപ് സ്കോററായപ്പോൾ, അലിഷാൻ ഷറഫു 47 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 55 റൺസ് നേടി നിർണായക സംഭാവന നൽകി. വസീമിനൊപ്പം രണ്ടാം വിക്കറ്റിൽ 107 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച അടിത്തറ നൽകാനും ഷറഫുവിന് കഴിഞ്ഞു. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 കളിച്ചിട്ടും സഞ്ജുവിന് നേടാനായത് 46 റണ്‍സ് മാത്രമായിരുന്നു എന്നോര്‍ക്കണം.
കണ്ണൂർ പഴയങ്ങാടിയില്‍ നിന്ന്
ആത്മവിശ്വാസം നല്‍കിയത് ഇന്ത്യയുടെ ലോകകപ്പ് നേട്ടം
28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ഇന്ത്യയുടെ 2011-ലെ ലോകകപ്പ് വിജയം അലിഷാൻ ഷറഫുവിൽ ക്രിക്കറ്റിനോട് വലിയ താൽപര്യം ജനിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ യുഎഇക്കായി കളിക്കുക എന്ന സ്വപ്നത്തിന് ഊർജ്ജം പകർന്നതും ഈ വിജയമാണ്. ‘ക്രിക്കറ്റ് കാണുന്നതിൻ്റെ എൻ്റെ ആദ്യ ഓർമ്മ 2011 ലോകകപ്പാണ്. ഇന്ത്യയിലെ മറ്റേതൊരു കുട്ടിയെയും പോലെ ഞാനും ഇന്ത്യയെ പിന്തുണച്ചു, അവർ കപ്പ് നേടി. അതെന്നെ വല്ലാതെ ആകർഷിച്ചു.’ ഷറഫു പറഞ്ഞു. അവധിക്കാലത്ത് നാട്ടിലെത്തി കൂട്ടുകാർക്കൊപ്പം കളിച്ചതാണ് താരത്തിൻ്റെ കഴിവുകൾക്ക് അടിത്തറയിട്ടത്.
ക്രിക്കറ്റും പഠനവും ഒരുമിച്ച്
കരിയര്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!