
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ക്രിക്കറ്റിന്‍റെ തിരിച്ചുവരവ്. ബര്‍മിംഗ്‌ഹാമില്‍ 2022ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ടി20 ക്രിക്കറ്റാണ് നടക്കുക. എഡ്‌ജ്‌ബാസ്റ്റണിലായിരിക്കും എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍. എട്ട് ടീമുകള്‍ മത്സരിക്കും.
ചരിത്രനിമിഷമാണിത് എന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് മാര്‍ട്ടിന്‍റെ പ്രതികരണം. ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയത് ഐസിസിയും സ്വാഗതം ചെയ്തു.
1998 മലേഷ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഔദ്യോഗിക ഇനമായിരുന്നു. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടിയപ്പോള്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!