അസറുദ്ദീന്‍ മുതല്‍ മുഹമ്മദ് കൈഫ് വരെ, കെസിഎല്ലില്‍ തിളങ്ങാൻ കാസർകോട് നിന്ന് നാലു താരങ്ങള്‍

Published : Jul 23, 2025, 03:49 PM ISTUpdated : Jul 23, 2025, 03:51 PM IST
KCL 2nd Season

Synopsis

കാസർകോട് ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ കേരള പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കും.മുഹമ്മദ് അസറുദ്ദീൻ, ശ്രീഹരി എസ് നായർ, അൻഫൽ പി.എം, മുഹമ്മദ് കൈഫ് എന്നിവരാണ് ഈ താരങ്ങൾ.

കാസര്‍കോട്: കാസ‍ർകോട് നിന്ന് കെഎസിഎല്ലിലേക്ക് ഇത്തവണ നാല് താരങ്ങളാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ തിളങ്ങിയ മൊഹമ്മദ് അസറുദ്ദീനും ശ്രീഹരി എസ് നായർക്കും അൻഫൽ പി.എമ്മിനുമൊപ്പം മൊഹമ്മദ് കൈഫും ഇത്തവണ ലീ​ഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേരള ടീമിന്‍റെ ബാറ്റിങ് നെടുംതൂണായ മൊഹമ്മദ് അസറുദ്ദീനെ ആലപ്പി റിപ്പിൾസ് നിലനിർത്തുകയായിരുന്നു. ഏഴര ലക്ഷം രൂപയ്ക്കാണ് ആലപ്പി അസറുദ്ദീനെ നിലനി‍ർത്തിയത്. കഴിഞ്ഞ വർഷം അസറുദ്ദീനായിരുന്നു ആലപ്പിയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. നാല് അർധ സെഞ്ച്വറികളടക്കം 410 റൺസായിരുന്നു അസറുദ്ദീൻ നേടിയത്. രഞ്ജി സെമിഫൈനലിലെ ഉജ്ജ്വല സെഞ്ച്വറിയടക്കം കഴിഞ്ഞ സീസണിലാകെ മികച്ച ഫോമിലായിരുന്നു താരം. കെസിഎല്ലിലും ഇത് തുടരാനായാൽ, ആലപ്പിയെ സംബന്ധിച്ച് മുതൽക്കൂട്ടാവും.

അസറുദ്ദീനൊപ്പം നാട്ടുകാരനായ ശ്രീഹരി എസ് നായരും ഇത്തവണ ആലപ്പി റിപ്പിൾസ് ടീമിലുണ്ട്. കഴിഞ്ഞ വർഷം ട്രിവാൻഡ്രത്തിനായി കളിച്ച ശ്രീഹരിയെ നാല് ലക്ഷം രൂപയ്ക്കാണ് ആലപ്പി ടീമിലെത്തിച്ചത്. ആദ്യ സീസണിൽ ഒൻപത് മൽസരങ്ങളിൽ നിന്ന് ശ്രീഹരി 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ മികവാണ് രണ്ടാം സീസണിലും ശ്രീഹരിക്ക് കെസിഎല്ലിലേക്ക് വഴിയൊരുക്കിയത്.

കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓൾ റൗണ്ടറായ പള്ളം അൻഫലിനെ ഒന്നര ലക്ഷത്തിന് നിലനിർത്തുകയായിരുന്നു കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ്. പത്ത് ഇന്നിങ്സുകളിലായി 106 റൺസ് നേടിയ അൻഫൽ അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. തുട‍ർന്ന് നടന്ന പ്രസിഡൻസ് കപ്പ് അടക്കമുള്ള ടൂ‍ർണ്ണമെന്‍റുകളിലും മികച്ച പ്രകടനമായിരുന്നു അൻഫലിന്‍റേത്. മൊഹമ്മദ് കൈഫാണ് ജില്ലയിൽ നിന്ന് കെസിഎൽ കളിക്കുന്ന മറ്റൊരു താരം. ഒന്നര ലക്ഷം രൂപയ്ക്കാണ് കൈഫിനെ ആലപ്പുഴ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍