ഒരു പന്തിൽ 9 റൺസ്, അണ്ടർ19 ലോകകപ്പിൽ നാടകീയ രംഗങ്ങൾ; അഫ്ഗാനിസ്ഥാനെ തുണച്ചത് ആ 'അപൂർവ്വ നിയമം'

Published : Feb 04, 2026, 07:15 PM IST
Faisal Khan Shinozada

Synopsis

ഇന്ത്യൻ താരം ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ നാടകീയ രംഗങ്ങൾ.

ഹരാരെ: അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ നാടകീയ രംഗങ്ങള്‍. നോബോളോ സിക്സോ ആവാത്ത പന്തില്‍ ഇന്ത്യ ഒമ്പത് റണ്‍സ് വഴങ്ങിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. ഇന്ത്യൻ താരം ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ നാടകീയ രംഗങ്ങൾ. ഓവറിലെ ആദ്യ അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ദീപേഷ് ദേവേന്ദ്രന്‍ വഴങ്ങിയിരുന്നത്.

എന്നാല്‍ ബാറ്ററുടെ ലെഗ് സൈഡ‍ിലെറിഞ്ഞ ഓവറിലെ അവസാന പന്തിൽ അഫ്ഗാൻ താരം ഫൈസൽ ഷിനോസാദ അടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ബാറ്റിൽ തട്ടാതെ വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവിന്‍റെ കൈകളിലേക്ക് പോയി. എന്നാൽ കീപ്പർക്ക് പന്ത് കൃത്യമായി കൈയിലൊതുക്കാന്‍ കഴിഞ്ഞില്ല.

കൈകളിൽ നിന്ന് വഴുതിയ പന്ത് ഗ്രൗണ്ടിൽ ഫീൽഡിംഗ് ടീം വെച്ചിരുന്ന ഹെൽമെറ്റിൽ പോയി തട്ടിയതിനുശേഷം ബൗണ്ടറി കടന്നു. ഹെല്‍മെറ്റില്‍ തട്ടിയതിന് പെനല്‍റ്റിയായി അഞ്ച് റണ്‍സും പന്ത് ബൗണ്ടറി കടന്നതോടെ ലഭിച്ച നാലു റണ്‍സും ചേര്‍ത്താണ് അഫ്ഗാനിസ്ഥാന് ഒരു പന്തില്‍ 9 റൺസ് ലഭിച്ചത്.

 

നിയമം പറയുന്നത്

എംസിസി നിയമം 28.3.2 പ്രകാരം, ഫീൽഡിംഗ് ടീം ഗ്രൗണ്ടിൽ വെച്ചിരിക്കുന്ന ഹെൽമെറ്റിലോ മറ്റേതെങ്കിലും ഉപകരണത്തിലോ പന്ത് തട്ടിയാൽ ബാറ്റിംഗ് ടീമിന് 5 പെനാൽറ്റി റൺസ് ലഭിക്കും. ഇതിന് പുറമെ പന്ത് ബൗണ്ടറി കടന്നതിനാൽ ലഭിച്ച 4 റൺസും കൂടി ചേർത്താണ് ഒറ്റ പന്തിൽ 9 റൺസ് അഫ്ഗാൻ സ്കോറിലേക്ക് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ്; ലോകകപ്പ് സന്നാഹത്തിലെ ഓപ്പണിംഗ് സഖ്യത്തെ പ്രഖ്യാപിച്ച് സൂര്യകുമാർ യാദവ്
കൂറ്റൻ ലക്ഷ്യത്തിന് മുന്നില്‍ പതറാതെ ഇന്ത്യ, വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി, അഫ്ഗാനെതിരെ തകർപ്പൻ തുടക്കമിട്ട് ഇന്ത്യ