6 ഇന്നിംഗ്സിൽ നിന്ന് 90 റൺസ് മാത്രം; ഐപിഎൽ ലേലത്തിന് മുമ്പ് 14.2 കോടിയുടെ താരത്തെ കൈവിടാന്‍ ചെന്നൈ

Published : Nov 02, 2026, 02:01 PM IST
Prashant Veer-Shivam Dube

Synopsis

യു.പി. ടി20 ലീഗിലെ മികച്ച പ്രകടനമാണ് പ്രശാന്തിനായി ലേലത്തിൽ വലിയ തുക മുടക്കാൻ ചെന്നൈയെ പ്രേരിപ്പിച്ചത്.

ചെന്നൈ: ഐപിഎൽ ലേലത്തിന് മുന്നോടിയായയി 14.2 കോടിക്ക് സ്വന്തമാക്കിയ യുവതാരത്തെ കൈവിടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ തവണത്തെ മിനി താരലേലത്തിൽ ഒരു അണ്‍ക്യാപ്ഡ് താരത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 14.2 കോടി രൂപ നൽകി സ്വന്തമാക്കിയ ഉത്തർപ്രദേശ് ഓൾറൗണ്ടറായ പ്രശാന്ത് വീറിനെ റിലീസ് ചെയ്യാനാണ് ചെന്നൈ ആലോചിക്കുന്നതെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. 20കാരനായ പ്രശാന്ത് കഴിഞ്ഞ ഐ.പി.എൽ സീസണിൽ സി.എസ്.കെയ്ക്കായി ആറ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 90 റൺസ് മാത്രമാണ് നേടിയത്. ഇതിൽ 43 റൺസ് ആർ.സി.ബിക്കെതിരായ ഒറ്റ മത്സരത്തിൽ നേടിയതാണ്. ബൗളിംഗിൽ രണ്ട് ഓവറുകൾ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

യു.പി. ടി20 ലീഗിലെ മികച്ച പ്രകടനമാണ് പ്രശാന്തിനായി ലേലത്തിൽ വലിയ തുക മുടക്കാൻ ചെന്നൈയെ പ്രേരിപ്പിച്ചത്. ലീഗിൽ 155-ലേറെ സ്ട്രൈക്ക് റേറ്റിൽ 320 റൺസും 8 വിക്കറ്റും താരം നേടിയിരുന്നു. ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗിന്‍റെ ആരാധകനായ പ്രശാന്തിനെ സഹതാരങ്ങളും പരിശീലകരും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി ഉപമിച്ച് 'മില്ലർ' എന്നാണ് വിളിച്ചിരുന്നത്. അതേസമയം, പ്രശാന്തിനൊപ്പം 14.2 കോടിക്ക് ടീമിലെത്തിയ 20-കാരൻ കാർത്തിക് ശർമ്മ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 11 ഇന്നിംഗ്സുകളിൽ നിന്ന് 136.57 സ്ട്രൈക്ക് റേറ്റിൽ 295 റൺസ് കാർത്തിക് നേടി. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ 71 റൺസ് പ്രകടനം അടക്കം രണ്ട് അർധസെഞ്ചുറികളും അരങ്ങേറ്റ സീസണിൽ കാർത്തിക് കുറിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നിലവിൽ താരങ്ങളെ നിലനിർത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് സി.എസ്.കെ അന്തിമ തീരുമാനമെടുത്തിട്ടില്ല. നവംബർ 15-നകം 10 ഫ്രാഞ്ചൈസികളും തങ്ങളുടെ റീട്ടെൻഷൻ പട്ടിക പുറത്തുവിടേണ്ടതുണ്ട്. പ്രശാന്ത് വീറിനെ ഒഴിവാക്കുകയാണെങ്കിൽ ഡിസംബറിൽ ഗോവയിൽ വെച്ച് നടക്കുന്ന മിനി ലേലത്തിൽ വലിയ തുകയുമായി സി.എസ്.കെയ്ക്ക് ലേലത്തിൽ പങ്കെടുക്കാനാകും. ആവശ്യമാണെങ്കിൽ ലേലത്തിൽ കുറഞ്ഞ തുകയ്ക്ക് താരത്തെ തിരികെ പിടിക്കാനും സി.എസ്.കെയ്ക്ക് അവസരമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും; രജത് പടിദാര്‍ വൈസ് ക്യാപ്റ്റന്‍, സൂര്യവംശി ടീമില്‍
ഡല്‍ഹിയില്‍ കോലിയുടെ തിരിച്ചുവരവ് വൈകും; സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം മാറിയേക്കും