ഐപിഎല്‍ അരങ്ങേറ്റത്തില്‍ റെക്കോര്‍ഡുകൾ തിരുത്തിയെഴുതി ജിയോസ്റ്റാര്‍

Published : Jun 26, 2025, 02:15 PM IST
JioHotstar-IPL

Synopsis

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ജിയോ ഹോട്സ്റ്റാറില്‍ 1.19 ബില്യണ്‍ കാഴ്ചക്കാര്‍. ടിവിയില്‍ 537 മില്യണും ഡിജിറ്റലില്‍ 652 മില്യണും കാഴ്ചക്കാര്‍. ഐപിഎല്‍ ഫൈനല്‍ മാത്രം 426 മില്യണ്‍ പേര്‍ കണ്ടു.

മുംബൈ: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ടിവിയിലും ലൈവ് സ്ട്രീമിംഗിലും റെക്കോര്‍ഡ് കാഴ്ചക്കാരെ സ്വന്തമാക്കി ജിയോ ഹോട്സ്റ്റാര്‍. ടിവിയിലും സ്ട്രീമിംഗിലുമായി 1.19 ബില്യൺ കാഴ്ചക്കാരാണ് ഐപിഎല്ലിനുണ്ടായത്. ടിവിയിൽ 537 മില്യണും ഡിജിറ്റലിൽ 652 മില്യണും കാഴ്ചക്കാരെയാണ് ഇത്തവണത്തെ ഐപില്‍ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണിത്.

ഐപിഎല്‍ ഫൈനല്‍ മാത്രം 426 മില്യൺ പ്രേക്ഷകരാണ് കണ്ടത്. ജിയോ ഹോട്സ്റ്റാറില്‍ സബ്സ്ക്രൈബർമാരുടെ എണ്ണം 300 മില്യൺ, ആന്‍ഡ്രോയ്ഡില്‍ 1.04 ബില്യൺ ഡൗൺലോഡുകളാണുണ്ടായത്. 235 മില്യൺ കണക്ടഡ് ടിവി റീച്ചും 417 മില്യൺ മൊബൈൽ റീച്ചും ജിയോ ഹോട്സ്റ്റാര്‍ സ്വന്തമാക്കി.55.2 മില്യണാണ് ഏറ്റവും ഉയര്‍ന്ന കാഴ്ചക്കാരുടെ എണ്ണം. 514 ബില്യണ്‍ മിനുട്ടാണ് ആകെ കാഴ്ച സമയം.

സ്റ്റാര്‍ സ്പോര്‍ട്സ് എച്ച് ഡിയില്‍ 129 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്‍ കണ്ടത്. 840 ബില്യൺ മിനുട്ടാണ് ടെലിവിഷനിലെ കാഴ്ചസമയം. പ്രാദേശിക ഭാഷകളില്‍ ഹിന്ദിയില്‍ 31 ശതമാനവും തെലുങ്കില്‍ 87 ശതമാനവും തമിഴില്‍ 52 ശതമാനവും കന്നഡയില്‍ 65 ശതമാനവും ബംഗാളിയില്‍ 34 ശതമാനവും ഹരിയാന്‍വിയില്‍ 47 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ 3.83 ബില്യണ്‍ ഇന്‍ററാക്ഷനുകളും ലഭിച്ചു. മൊബൈലില്‍ മത്സരം കണ്ട 44 ശതമാനം പേര്‍ ഐപിഎല്‍ ജീത്തോ ധന്‍ ധനാ ധന്‍ കളിയുടെ ഭാഗമായി. പുതുതായി 425 പരസ്യങ്ങള്‍ ഐപിഎല്ലില്‍ എത്തിയപ്പോള്‍ 270 പരസ്യങ്ങള്‍ ആദ്യമായാണ് ഐപിഎല്ലിലെത്തിയത്. ഒമ്പത് വിഭാഗങ്ങളിലായി 32 ബ്രാന്‍ഡുകളാണ് പരസ്യത്തിനെത്തി.

മള്‍ട്ടിക്യാം, 360 ഡിഗ്രി വിആര്‍ സ്ക്രീനിംഗ്, മാക്സ് വ്യൂ, വോയ്സ് അസിസ്റ്റ് സെർച്ച്, സൗജന്യമായ ടാറ്റാ ഐപിഎൽ ഡെഡിക്കേറ്റഡ് ചാനലുകൾ, എഐ സപ്പോർട്ടഡ് ഹൈലൈറ്റുകള്‍, ലൈവ് ട്രാൻസ്ലേഷൻ, കാഴ്ചയില്ലാത്തവർക്കായുള്ള ഓഡിയോ വിവരണം എന്നിവയും കാഴ്ചക്കാര്‍ക്ക് പുതിയ ദൃശ്യാനുഭവമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം