ഫാബ് ഫോറില്‍ മാറ്റം നിര്‍ദേശിച്ച് ആകാശ് ചോപ്ര; റൂട്ടിനും സ്മിത്തിനും പകരം രണ്ടു പേര്‍

Published : Feb 18, 2020, 09:46 PM ISTUpdated : Feb 18, 2020, 09:48 PM IST
ഫാബ് ഫോറില്‍ മാറ്റം നിര്‍ദേശിച്ച് ആകാശ് ചോപ്ര; റൂട്ടിനും  സ്മിത്തിനും പകരം രണ്ടു പേര്‍

Synopsis

ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ബാബര്‍ അസം. ഏകദിനങ്ങളില്‍ മൂന്നാം റാങ്കിലും ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തും ബാബര്‍ അസം ഉണ്ട്. ഈ സാഹചര്യത്തില്‍ അസം തന്നെയാണ് ഫാബ് ഫോറില്‍ ഉള്‍പ്പെടേണ്ട ഒരു കളിക്കാരനെന്ന് ചോപ്ര പറയുന്നു.

ദില്ലി: സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറാണ് വിരാട് കോലിയും കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും ജോ റൂട്ടും. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നവര്‍. എന്നാല്‍ നിലവിലെ ഫോം വെച്ചുനോക്കിയാല്‍ ഫാബ് ഫോറില്‍ ഉള്‍പ്പെടാന്‍ ഇവരില്‍ രണ്ടുപേര്‍ അര്‍ഹരല്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്മിത്തിനും റൂട്ടിനും പകരം രണ്ട് താരങ്ങളെയും ചോപ്ര ഫാബ് ഫോറിലേക്ക് നിര്‍ദേശിക്കുന്നു.

സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഏകദിനങ്ങളിലും ടി20യിലും അത്ര മികവിലേക്ക് ഉയരുന്നില്ല. അതുപോലെ ജോ റൂട്ടും സമീപകാലത്തായി ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കുന്നത്. കോലിയും വില്യംസണുമാണ് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നവര്‍. ഇവര്‍ കഴിഞ്ഞാല്‍ പിന്നെ പാക്കിസ്ഥാന്റെ ബാബര്‍ അസമും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് പുതിയ ഫാബ് ഫോറില്‍ ഇടം പിടിക്കേണ്ടതെന്ന് ചോപ്ര പറയുന്നു.

ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ബാബര്‍ അസം. ഏകദിനങ്ങളില്‍ മൂന്നാം റാങ്കിലും ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തും ബാബര്‍ അസം ഉണ്ട്. ഈ സാഹചര്യത്തില്‍ അസം തന്നെയാണ് ഫാബ് ഫോറില്‍ ഉള്‍പ്പെടേണ്ട ഒരു കളിക്കാരനെന്ന് ചോപ്ര പറയുന്നു. ഫാബ് ഫോറിലെ നാലാം സ്ഥാനത്തേക്കായി രോഹിത് ശര്‍മയെ ആണ് ചോപ്ര നിര്‍ദേശിക്കുന്നത്. ഡേവിഡ് വാര്‍ണറും ഫാബ് ഫോറില്‍ ഉള്‍പ്പെടാന്‍ അര്‍ഹനാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയില്ലായ്മയാണ് വാര്‍ണര്‍ക്ക് വിനയാവുന്നതെന്ന് ചോപ്ര പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രതീക്ഷകളൊന്നുമില്ല', തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍