'ഗൗതം ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര

Published : Jun 29, 2025, 01:32 PM IST
Gautam Gambhir

Synopsis

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 

ദില്ലി: തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കടുത്ത സമ്മര്‍ദത്തില്‍ ആണെന്ന് മുന്‍താരം ആകാശ് ചോപ്ര. ഗംഭീര്‍ കോച്ചായതിന് ശേഷം കളിച്ച ഒന്‍പത് ടെസ്റ്റില്‍ ഏഴിലും ഇന്ത്യ തോറ്റു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറികളോടെ ഇന്ത്യ 835 റണ്‍സെടുത്തിട്ടും തോല്‍വി നേരിടുകയായിരുന്നു. ഇതോടെയാണ് ഗംഭീറിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര രംഗത്തെത്തിയത്. ടെസ്റ്റില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശമാണ്. ഇതുകൊണ്ടുതന്നെ ഗംഭീറിന് മേലുളള സമ്മര്‍ദം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പരമ്പരയോടെ ഗംഭീറിനെതിരെ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ചോപ്ര മാത്രമല്ല, നേരത്തെ ദിനേശ് കാര്‍ത്തികും ഗംഭീറിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ക്യാപ്റ്റനായിരുന്നപ്പോള്‍ ആക്രമണോത്സുകതയുള്ള ക്യാപ്റ്റനായിരുന്നു ഗംഭീര്‍. പരിശീലകനായപ്പോള്‍ തന്ത്രങ്ങളുടെ കാര്യത്തിലും മികവ് കാട്ടുന്നു. എന്നാല്‍ കളിക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. ക്യാപ്റ്റനെപ്പോലെ ഒരു പരിശീലകന് ടീമിലെ കളിക്കാരോട് ആക്രമണോത്സുകനാവാനാവില്ലെന്നും കാര്‍ത്തിക് സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ് കാസ്റ്റില്‍ പറഞ്ഞു.

കളിക്കാരെ കൈകാര്യം ചെയ്യുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഓരോ കളിക്കാരനും വ്യത്യസ്തനാണ്. കളിക്കാരെ വിശ്വാസത്തിലെടുത്ത് ഗ്രൗണ്ടിലിറക്കിയാല്‍ പിന്നീട് അവരെ വിശ്വസിക്കുക എന്നതാണ് കോച്ചിന്റെ ജോലി. അതാണ് ഗംഭീറിന് മുന്നിലുള്ള വെല്ലുവിളിയുമെന്നും കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു തുടങ്ങിയ ഗംഭീറിന് കീഴില്‍ പക്ഷെ ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്റെ സമ്പൂര്‍ണ തോല്‍വി വഴങ്ങി.

പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ചെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് അഞ്ച് മത്സര പരമ്പരയില്‍ 1-3ന് തോറ്റു. ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായെങ്കിലും ടെസ്റ്റില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് ഇതുവരെ മികവ് കാട്ടാനായിട്ടില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഭിഷേക് ഇല്ലെങ്കിലും സഞ്ജു വേണ്ട, നമീബിയക്കെതിരെ ഇന്ത്യക്ക് സര്‍പ്രൈസ് ഓപ്പണർ, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ചീഫ് സെലക്ടര്‍
ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക, ഇന്ത്യയുടെ സാധ്യതാ ഇലവന്‍