ശുഭ്മാന്‍ ഗില്ലിനും ഇന്ത്യക്കും ആശ്വസിക്കാം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും ജസ്പ്രിത് ബുമ്ര കളിച്ചേക്കും

Published : Jun 29, 2025, 12:59 PM IST
Jasprit Bumrah. (Photo- @BCCI X)

Synopsis

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ ബുമ്ര സജീവമായി പങ്കെടുത്തു. 

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ ബുമ് സജീവമായി പങ്കെടുത്തു. ആദ്യ ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്ര, രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ബുംറ അഞ്ച് വിക്കറ്റ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്രയ്ക്ക് വിക്കറ്റ് നേടാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. പരമ്പരയിലെ അഞ്ച് ടെസ്റ്റില്‍ മൂന്നില്‍ മാത്രമേ കളിക്കൂയെന്ന് കോച്ച് ഗൗതം ഗംഭീര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ പറയുകയായിരുന്നു.

ബുധനാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. മത്സരത്തില്‍ ഷാര്‍ദുല്‍ താക്കൂറിന് പകരം പകരം നിതീഷ് കുമാര്‍ റെഡ്ഡി കളിക്കാന്‍ സാധ്യത ഏറെയാണ്. ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫിയിലെ പ്രകടനം തുണയ്ക്കും, പ്രത്യേകിച്ചും മെല്‍ബണിലെ സെഞ്ച്വറി. ഷാര്‍ദൂലിനേക്കാള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങില്‍ വരെ കൂടുതല്‍ ഇംപാക്റ്റുണ്ടാക്കാന്‍ കഴിയുന്ന താരമായാണ് നിതീഷിനെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ശരാശരിക്ക് താഴെ നിന്നപ്പോള്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തി ഔട്ട് ഫീല്‍ഡിലും ഇന്നര്‍ സര്‍ക്കിളിലും നിതീഷ് മികവ് പുലര്‍ത്തി.

കുല്‍ദീപ് യാദവിനേയും ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്. ചൈനാമാന്‍ എന്നൊരു അനുകൂല്യവുമുണ്ട്. ഇംഗ്ലണ്ടിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരി ബ്രൂക്കും ജേമി സ്മിത്തുമടക്കമുള്ളവര്‍ക്ക് സ്പിന്നിന്നെതിരെ അത്ര മികച്ച റെക്കോര്‍ഡില്ല എന്നത് കുല്‍ദീപിനെ ടീമിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2024ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മികച്ച ശരാശരിയില്‍ 19 വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു കുല്‍ദീപ്. എന്നാല്‍, ജഡേജയ്ക്ക് പകരം കുല്‍ദീപ് എന്ന കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്റ് കടക്കാനുള്ള സാധ്യത വിരളമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഭിഷേക് ഇല്ലെങ്കിലും സഞ്ജു വേണ്ട, നമീബിയക്കെതിരെ ഇന്ത്യക്ക് സര്‍പ്രൈസ് ഓപ്പണർ, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ചീഫ് സെലക്ടര്‍
ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക, ഇന്ത്യയുടെ സാധ്യതാ ഇലവന്‍