ടെസ്റ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തിന്‍റെ പേരുമായി ചോപ്ര; ഇന്ത്യന്‍ താരങ്ങളെ തഴഞ്ഞതിന് കാരണവും

Published : Jul 31, 2020, 12:41 PM ISTUpdated : Jul 31, 2020, 12:46 PM IST
ടെസ്റ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തിന്‍റെ പേരുമായി ചോപ്ര; ഇന്ത്യന്‍ താരങ്ങളെ തഴഞ്ഞതിന് കാരണവും

Synopsis

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഒട്ടും പിന്നിലല്ല എന്നും ചോപ്ര

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര. ന്യൂസിലന്‍ഡിന്‍റെ ടോം ലാഥമിനെയും ടോം ബ്ലെന്‍ഡലിനെയുമാണ് ചോപ്ര തെരഞ്ഞെടുത്തത്. 

'ഓപ്പണിംഗില്‍ 47.14 ശരാശരിയുള്ളതുകൊണ്ടാണ് ഇവര്‍ മികച്ച ജോഡിയാകുന്നത്. ന്യൂസിലന്‍ഡിലെ ബാറ്റിംഗ് ദുഷ്കരമായ സാഹചര്യങ്ങളില്‍ ഏറെ റണ്‍സ് അടിച്ചുകൂട്ടി. ലാഥമിന് 52.9 ഉം ബ്ലെന്‍ഡലിന് 41.3 ഉം ശരാശരിയുണ്ട്. ബ്ലെന്‍ഡലിന് ഓസ്‌ട്രേലിയന്‍ പരമ്പര മികച്ചതായിരുന്നു. ലാഥം ഇന്ത്യയില്‍ റണ്‍സ് കണ്ടെത്തി. അതേസമയം ബ്ലെന്‍ഡല്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നില്ല' എന്നും തന്‍റെ യൂട്യൂബ് ചാനലില്‍ ആകാശ് ചോപ്ര പറഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഒട്ടും പിന്നിലല്ല എന്നും ചോപ്ര വ്യക്തമാക്കി. 'പുതിയൊരു സഖ്യമുയരുകയാണ്. ലഭിച്ച ചെറിയ അവസരങ്ങളില്‍ അവര്‍ മികവ് കാട്ടി. ഇന്ത്യന്‍ സഖ്യത്തിന് 70ഓളം ശരാശരിയുണ്ട്. രോഹിത്താവട്ടെ 73.6 ശരാശരിയും മായങ്ക് 57.3 ശരാശരിയും കണ്ടെത്തി. വളരെ മികച്ച നമ്പറുകളാണിത്. ഇന്ത്യക്ക് പുറത്ത് ഇരുവരും ഒന്നിച്ച് ഇറങ്ങിയിട്ടില്ല, വിദേശത്ത് ഓപ്പണറായി ഹിറ്റ്‌മാനെ കാണേണ്ടതുണ്ട്' എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.  

ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; പ്രശംസ കൊണ്ടുമൂടി അക്രം, ബിസിസിഐക്കും കയ്യടി

ഐപിഎല്‍ തീയതിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത; ഫൈനൽ മാറ്റിയേക്കും; അങ്ങനെയെങ്കില്‍ ചരിത്രം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം