
നാഗ്പൂര്‍: എം എസ് ധോണിയെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്നതും മൈതാനത്തെ സുരക്ഷാവേലി ചാടിക്കടക്കുന്നതും നമ്മള്‍ മുന്‍പ് കണ്ടിട്ടുണ്ട്. നാഗ്പൂര്‍ ഏകദിനത്തിലും സമാനമായ സംഭവമുണ്ടായി. ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങുമ്പോഴാണ് ഗ്രൗണ്ട് കയ്യടക്കിയ ഒരു ആരാധകന്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ഈ സംഭവമിപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ മൈതാനത്തിറങ്ങിയത് സുരക്ഷാ വീഴ്‌ചയാണെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 'ഗൗരവകരമായ സുരക്ഷാ വീഴ്‌ചയാണിത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ പിന്തുടരുക പോലും ചെയ്തില്ലെന്നും' ചോപ്ര വിമര്‍ശിച്ചു.
എന്നാല്‍ കമന്‍റേറ്റര്‍ സീറ്റിലിരുന്ന് ചോപ്രയുടെ പ്രതികരണം മറ്റൊന്നായിരുന്നു. 'ധോണിയെ ഓടിപ്പിടിക്കാന്‍ കഴിയില്ല' എന്നായിരുന്നു ചിരിച്ചുകൊണ്ട് ആകാശ് ചോപ്ര പറഞ്ഞത്. മൈതാനത്ത് ഏറെ നേരത്തെ ഓട്ടത്തിന് ശേഷമാണ് ആരാധകന് ധോണിക്കരികില്‍ എത്താനായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!