ആറാം ബൗളറുടെ അഭാവമല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നം; വ്യക്തമാക്കി ആകാശ് ചോപ്ര

By Web TeamFirst Published Nov 30, 2020, 2:57 PM IST
Highlights

പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ ആരുമില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ ദീര്‍ഘകാലം പന്തെറിയാതിരുന്നു ഹാര്‍ദിക് പാണ്ഡ്യ ബൗളെറിഞ്ഞിരുന്നു.

ദില്ലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം ആറാം ബൗളറുടെ അഭാവമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ ആരുമില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ ദീര്‍ഘകാലം പന്തെറിയാതിരുന്നു ഹാര്‍ദിക് പാണ്ഡ്യ ബൗളെറിഞ്ഞിരുന്നു. മായങ്ക് അഗര്‍വാളിനും ഒരോവര്‍ എറിയേണ്ടിവന്നു. 

എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ആറാം ബൗളറൊന്നുമല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. 'ആറാം ബൗളറുടെ അഭാവമല്ല ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. തുടക്കത്തില്‍ വിക്കറ്റെടുക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തേക്കാള്‍ ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം ഇതാണ്. പുതിയ പന്തുകൊണ്ട് വിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. അവസാനത്തെ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യക്കെതിരേ എതിര്‍ ടീം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.'' ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിലും ഇക്കഴിഞ്ഞ രണ്ട് ഏകദിനത്തും തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ ആദ്യത്തെ 20 ഓവറിനുള്ളില്‍ വിക്കറ്റ് വീഴ്ത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കീവിസ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍- ഹെന്റി നിക്കോള്‍സ് സഖ്യം പയറ്റിയ അതേ തന്ത്രമാണ് വാര്‍ണര്‍- ഫിഞ്ച് സഖ്യം പിന്തുടര്‍ന്നത്. '' ചോപ്ര പറഞ്ഞുനിര്‍ത്തി. 

ഹാര്‍ദിക് പന്തെടുത്തതും കൊണ്ടും ഇന്ത്യക്ക് ഗുണമുണ്ടായില്ലെന്ന് ചോപ്ര പറഞ്ഞു. മുന്‍നിര ബൗളര്‍മാര്‍ക്കു ടീമിന് ബ്രേക്ക്ത്രൂ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എത്ര ഓള്‍റൗണ്ടര്‍മാരെ കളിപ്പിച്ചിട്ടും കാര്യമില്ല. ടീമിലെ ടോപ്പ് ബൗളര്‍മാര്‍ക്കു വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ 6-8 വരെയുള്ള ബൗളിങ് ഓപ്ഷനുകള്‍ എന്തു ചെയ്യാനാണെന്നും ചോപ്ര ചോദിച്ചു.

click me!