നിങ്ങളൊരു ഇതിഹാസമാണ്; താഹിറിനെ കുറിച്ച് ഡിവില്ലിയേഴ്‌സ്

Published : Mar 12, 2019, 05:38 PM IST
നിങ്ങളൊരു ഇതിഹാസമാണ്; താഹിറിനെ കുറിച്ച് ഡിവില്ലിയേഴ്‌സ്

Synopsis

ഇമ്രാന്‍ താഹിറിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസമെന്ന്് വിശേഷിപ്പിച്ച് എബി ഡി വില്ലിയേഴ്‌സ്. ഡര്‍ബനില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിന് ശേഷമാണ് എബിഡി ഇങ്ങനെ വിശേഷിപ്പിച്ചത്.

ഡര്‍ബന്‍: ഇമ്രാന്‍ താഹിറിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസമെന്ന്് വിശേഷിപ്പിച്ച് എബി ഡി വില്ലിയേഴ്‌സ്. ഡര്‍ബനില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിന് ശേഷമാണ് എബിഡി ഇങ്ങനെ വിശേഷിപ്പിച്ചത്. ലോകകപ്പോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് 40ലേക്ക് അടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍.

തന്റെ ഹോം ടൗണായ ഡര്‍ബനില്‍ അവസാന മത്സരമാണ് താഹിര്‍ കളിച്ചത്. ഇക്കാര്യം മത്സരശേഷം താഹിര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. താഹിറിന്റെ ട്വീറ്റ് ഇങ്ങനെ... ''എന്റെ ഹോം ടൗണായ ഡര്‍ബനില്‍ അവസാന മത്സരമാണ് കളിച്ചത്. വികാരഭരതിമായ നിമിഷമായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രക്കറ്റിന് നന്ദി അറിയിക്കുന്നു....'' ഈ ട്വീറ്റ് ഡിവില്ലിയേഴ്‌സ് റീട്വീറ്റ് ചെയ്തപ്പോഴാണ് ഇതിഹാസമെന്ന് വിശേഷിപ്പിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും താഹിറിനെ പ്രശംസിച്ചു. വരും ദിവസങ്ങളില്‍ താഹിറിന്റ പ്രകടനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഫാഫ് പറഞ്ഞു. താഹിറിന്റെ മൂന്നാം ലോകകപ്പാണിത്. 2011, 2015 ലോകകപ്പുകളിലും താഹിര്‍ കളിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സച്ചിന്റെ ടെസ്റ്റ്‌ റെക്കോര്‍ഡും ഇനി ഇംഗ്ലണ്ട്‌ നായകന്റെ റൂട്ടില്‍! എഡ്‌ജ്‌ബാസ്‌റ്റണില്‍ 1000 റണ്‍സ്‌ കടന്നതോടെ കാലിസിനും പോണ്ടിംഗിനുമൊപ്പം
അവസാന ടെസ്റ്റിലും വമ്പൻ ജയം, പാകിസ്ഥാനെ 'വൈറ്റ്‌വാഷ്' ചെയ്ത് ഇംഗ്ലണ്ട്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ മാറ്റം