'ഗില്‍ മൂന്ന് ഫോര്‍മാറ്റിനും സജ്ജം'; പുതിയ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെ പ്രശംസിച്ച് അഭിഷേക് ശര്‍മ

Published : May 28, 2025, 08:38 PM IST
'ഗില്‍ മൂന്ന് ഫോര്‍മാറ്റിനും സജ്ജം'; പുതിയ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെ പ്രശംസിച്ച് അഭിഷേക് ശര്‍മ

Synopsis

 മൂന്ന് ഫോര്‍മാറ്റുകളിലും മികവ് പുലര്‍ത്തുന്ന താരമാണ് ഗില്ലെന്നും ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത് വലിയ നേട്ടമാണെന്നും അഭിഷേക് പറഞ്ഞു.

മൊഹാലി: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് അഭിഷേക് ശര്‍മ. മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ പ്രാപ്തനായ മികച്ച കളിക്കാരില്‍ ഒരാളാണ് ശുഭ്മാന്‍ ഗില്ലെന്ന് അഭിഷേക് വിശേഷിപ്പിച്ചു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയിരുന്നു. അദ്ദേഹത്തിന് പകരമാണ് ഗില്ലിനെ ഇന്ത്യന്‍ ടീമിനെ നായകനാക്കിയത്. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇന്ത്യയുടെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനും മൊത്തത്തില്‍ 37-ാമത്തെ ക്യാപ്റ്റനുമാണ് ഗില്‍. 

ഗില്ലും അഭിഷേകും പഞ്ചാബില്‍ നിന്നുള്ള ക്രിക്കറ്റര്‍മാരാണ്. ഇരുവരും ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍. 2018 ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു ഇരുവരും. 25 വയസ്സുകാരനായ ഗില്‍ പുതിയ ക്യാപ്റ്റനാകുന്നതില്‍ അഭിമാനമുണ്ടെന്ന് അഭിഷേക് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

അഭിഷേകിന്റെ വാക്കുകള്‍... ''അദ്ദേഹത്തിന്റെ കരിയര്‍ ശ്രദ്ധിക്കൂ. ഞങ്ങള്‍ അണ്ടര്‍ 14, അണ്ടര്‍ 16 പഞ്ചാബ് ടീമുകള്‍ക്കായി കളിക്കാന്‍ തുടങ്ങിയവരാണ്. ഞങ്ങള്‍ എല്ലാവരും ചുവന്ന പന്തിലാണ് കളിച്ചു തുടങ്ങിയത്. ഗില്ലുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുന്നത് ഒരു വലിയ നേട്ടമാണ്, വളരെയധികം അഭിമാനം തോന്നുന്നു.'' അഭിഷേക് പറഞ്ഞു.

ഗില്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുമെന്നും ബാറ്ററെന്ന നിലയും നായകനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അഭിഷേക് പറഞ്ഞു. ''ഞങ്ങള്‍ ഒരുമിച്ച് ജൂനിയര്‍ ക്രിക്കറ്റ് കാണുകയും കളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകള്‍ക്ക് വേണ്ടിയും ഇന്ത്യ ഒരുക്കിയ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കും. താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം നന്നായി കളിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.'' അഭിഷേക് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം

ഒന്നാം ടെസ്റ്റ്, 2024 ജൂണ്‍ 2025 - ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 - എഡ്ജ്ബാസ്റ്റണ്‍, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 - ലോര്‍ഡ്സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 - ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവല്‍, ലണ്ടന്‍

PREV
Read more Articles on
click me!

Recommended Stories

ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ
കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ