'വൈഭവിന്റെ നിര്‍ഭയത്വം എനിക്ക് ഊര്‍ജം നല്‍കി'; കൗമാര താരത്തെ വാഴ്ത്തി അഭിഷേക് ശര്‍മ

Published : Oct 28, 2026, 05:04 PM IST
abhishek sharma on vaibhav suryavanshi

Synopsis

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയെ റെക്കോർഡ് വിജയത്തിലേക്ക് നയിച്ച 14-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് അഭിഷേക് ശർമ. വൈഭവിന്റെ നിർഭയത്വവും ആത്മവിശ്വാസവും തനിക്ക് വലിയ ഊർജ്ജം നൽകിയെന്ന് അഭിഷേക് വ്യക്തമാക്കി.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയെ റെക്കോര്‍ഡ് വിജയത്തിലേക്ക് നയിച്ച യുവതാരം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. പരിശീലന ക്യാമ്പില്‍ വെച്ച് ബോളിവുഡ് ചിത്രമായ 'ഭാഗ് മില്‍ഖ ഭാഗ്' സിനിമയിലെ ഡയലോഗ് ഓര്‍മ്മിപ്പിച്ചുകൊണ്ട് താരം തന്നോട് സംസാരിച്ചതിനെക്കുറിച്ചും അഭിഷേക് വ്യക്തമാക്കി.

മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം വെറും 13.2 ഓവറിലാണ് ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഈ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് 14 കാരനായ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. വെറും 19 പന്തില്‍ നിന്ന് 45 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. വൈഭവ് നല്‍കിയ ഈ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തില്‍ അഭിഷേക് ശര്‍മ്മ വെറും 38 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത് തകര്‍പ്പന്‍ സെഞ്ചുറിയും നേടി.

മത്സരശേഷം ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് അഭിഷേക് വൈഭവുമായുള്ള അനുഭവം പങ്കുവെച്ചത്. ''മത്സരത്തിന് തലേദിവസം നെറ്റ്‌സില്‍ വെച്ച് വൈഭവ് എന്നോട് പറഞ്ഞു, 'ഭാഗ് മില്‍ഖ ഭാഗ്' സിനിമയിലെ ആ ഡയലോഗ് പോലെ ചേട്ടാ, ഞാന്‍ അതുപോലെ തന്നെ കളിക്കും' എന്ന്. അവന്‍ അതുപോലെ തന്നെ കളിക്കുകയും ചെയ്തു.'' അഭിഷേക് പറഞ്ഞു.

ന്യൂസിലന്‍ഡിന്റെ പ്രധാന ഫാസ്റ്റ് ബൗളറെ നേരിടുമ്പോള്‍ വൈഭവ് കാണിച്ച ആത്മവിശ്വാസവും നിര്‍ഭയത്വവും നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന തനിക്ക് വലിയ ഊര്‍ജ്ജം നല്‍കിയെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ''190 അല്ലെങ്കില്‍ 200 റണ്‍സ് പിന്തുടരുമ്പോള്‍, എതിര്‍ ടീമിന്റെ പ്രധാന ഫാസ്റ്റ് ബോളറുടെ ആദ്യ പന്തില്‍ തന്നെ ഒരു ഓപ്പണര്‍ ഇത്രയധികം ആക്രമണോത്സുകത കാണിക്കുന്നത് എതിര്‍ഭാഗത്ത് നില്‍ക്കുന്ന ബാറ്റ്‌സ്മാന് വലിയ ആത്മവിശ്വാസം നല്‍കും. ഇന്ന് വൈഭവ് ചെയ്ത ആ കാര്യം വളരെ നിര്‍ണായകമായിരുന്നു.'' അഭിഷേക് പറഞ്ഞു.

ഈ മത്സരത്തില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 118 റണ്‍സാണ് ഇന്ത്യ നേടിയത്. പുരുഷ ടി20 ക്രിക്കറ്റില്‍ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. വെറും 2.2 ഓവറില്‍ 50 റണ്‍സും, 5 ഓവറില്‍ 100 റണ്‍സും എന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവോ വൈഭവോ?, കിഷൻ തിരിച്ചെത്തുമ്പോള്‍ ഇന്ത്യക്ക് മുന്നിൽ സെലക്ഷൻ പ്രതിസന്ധി; നാലാം ടി20 ഇന്ന്
'ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റവുമായി പൊരുത്തപ്പെടുക എളുപ്പമല്ല'; ഫിനിഷര്‍ റോളിനെ കുറിച്ച് തിലക് വര്‍മ