'പാക്കിസ്ഥാന്‍റെ മുത്താണിവന്‍'; നസീം ഷായുടെ പ്രകടനത്തിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി നടി സുര്‍ഭി ജ്യോതി

Published : Sep 12, 2022, 05:25 PM ISTUpdated : Sep 12, 2022, 05:29 PM IST
'പാക്കിസ്ഥാന്‍റെ മുത്താണിവന്‍'; നസീം ഷായുടെ പ്രകടനത്തിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി നടി സുര്‍ഭി ജ്യോതി

Synopsis

സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയ മുനമ്പില്‍ നിന്നാണ് നസീം ഷാ പാക്കിസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അഫ്ഗാന്‍ പേസര്‍ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി നസീം ഷാ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.  

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ പേസര്‍ നസീം ഷാ പുറത്തെടുത്ത മികവിനെ അഭിനന്ദിച്ച് ബോളിവുഡ് നടി സുര്‍ഭി ജ്യോതി. പാക്കിസ്ഥാന് ഒരു രത്നം കിട്ടിയിരിക്കുന്നു എന്നായിരുന്നു അഫ്ഗാനിസ്ഥാനെതിരായ നസീം ഷായുടെ വീരോചിത പ്രകടനത്തിനുശേഷം സുര്‍ഭി ജ്യോതിയുടെ ട്വീറ്റ്.

സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയ മുനമ്പില്‍ നിന്നാണ് നസീം ഷാ പാക്കിസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അഫ്ഗാന്‍ പേസര്‍ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി നസീം ഷാ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി മതിമറന്ന് ആഷോഷിച്ച് അഫ്ഗാന്‍

ഇതിന് മുമ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ ആണ് നസീം ഷാ പാക്കിസ്ഥാനുവേണ്ടി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയയെയും കെ എല്‍ രാഹുലിനെയും പുറത്താക്കി നസീം ഷാ അരങ്ങേറ്റത്തില്‍ തിളങ്ങുകയും ചെയ്തു. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും അഫ്ഗാനിനെതിരെ പുറത്തെടുത്ത വീരോചിത പ്രകടനം നസീം ഷായെ ആരാധകര്‍ക്കിടയിലും സൂപ്പര്‍ താരമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനല്ലെങ്കില്‍ ഇന്ത്യയെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു, പൊട്ടിക്കരഞ്ഞ് വിരാട് കോലിയുടെ പാക് ആരാധിക

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്നലെ ശ്രീലങ്കക്കെതിരെ നസീം ഷാ മനോഹരമായൊരു യോര്‍ക്കറിലൂടെ ശ്രീലങ്കന്‍ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. ഏഷ്യാ കപ്പിനുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടാതിരുന്ന നസീം ഷാ പേസര്‍ മുഹമ്മദ് വാസിമിന് പരിക്കേറ്റതോടെയാണ് പാക് ടീമിലെത്തിയത്.

പഞ്ചാബി നടിയായ സുര്‍ഭി ജ്യോതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'Kya Meri Sonam Gupta Bewafa Hai?'എന്ന ഹിന്ദി ചിത്രത്തിലും ഏതാനും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  ടെലിവിഷന്‍ സീരിയിലുകളിലും മ്യൂസിക് ഷോകളിലും സജീവമായ സുര്‍ഭി അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം
തുടങ്ങിയത് 2023ലെ ലോകകപ്പ് ഫൈനലില്‍, 20 മത്സരവും 2 വര്‍ഷവും നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഒരു ഏകദിന ടോസ് ജയിച്ച് ഇന്ത്യ