പാക്കിസ്ഥാനല്ലെങ്കില്‍ ഇന്ത്യയെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു, പൊട്ടിക്കരഞ്ഞ് വിരാട് കോലിയുടെ പാക് ആരാധിക

By Gopala krishnanFirst Published Sep 12, 2022, 4:47 PM IST
Highlights

ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക 58-5ലേക്ക് കൂപ്പുകുത്തിയിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ 67-5 ആയിരുന്നു ലങ്കയുടെ സ്കോര്‍. അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 103 റണ്‍സാണ് ലങ്ക അടിച്ചു കൂട്ടിയത്.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് തോറ്റത് ആരാധകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ദുബായില്‍ നിര്‍ണായക ടോസ് ലഭിച്ചിട്ടും 10 ഓവറിനുള്ളളില്‍ ശ്രീലങ്കയെ 58-5 ലേക്ക് തള്ളിവിട്ടിട്ടും തോറ്റുവെന്നതാണ് പാക് ആരാധകരുടെ ഹൃദയം തകര്‍ക്കുന്നത്. ഇന്നലെ പാക്കിസ്ഥാന്‍റെ തോല്‍വിയില്‍ ഹൃദയം തകര്‍ന്ന് പൊട്ടിക്കരഞ്ഞ് പ്രതികരിച്ച ഒരു പാക് ആരാധികയുണ്ട്.

ഇന്ത്യന്‍ താരം വിരാട് കോലിയുടെ കടുത്ത ആരാധികയും  ‘Love Khaani’ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലുടെ പ്രശസ്തയുമായ ആരാധികയാണ് ഇന്നലെ പാക്കിസ്ഥാന്‍റെ തോല്‍വിക്കുശേഷം ഗ്യാലറിയില്‍ വെച്ച് പരസ്യമായി പൊട്ടിക്കരഞ്ഞത്. പാക്കിസ്ഥാന്‍ തോറ്റു എന്നത് ശരി, എന്നാല്‍ ഫൈനലില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കിലും തനിക്ക് സന്തോഷമാകുമായിരുന്നുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ആരാധിക വീഡിയോയില്‍ പറയുന്നത്. കിരീടം നേടിയ ശ്രീലങ്കന്‍ താരങ്ങളെ അഭിനന്ദിക്കാനും ആരാധിക മറന്നില്ല.

ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി മതിമറന്ന് ആഷോഷിച്ച് അഫ്ഗാന്‍

ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക 58-5ലേക്ക് കൂപ്പുകുത്തിയിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ 67-5 ആയിരുന്നു ലങ്കയുടെ സ്കോര്‍. അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 103 റണ്‍സാണ് ലങ്ക അടിച്ചു കൂട്ടിയത്. ഭാനുക രജപക്സെയും വാനിന്ദു ഹസരങ്കയും ചമിക കരുണരത്നെയും ചേര്‍ന്നാണ് ലങ്കയെ 170ല്‍ എത്തിച്ചത്. രജപക്സെ 45 പന്തില്‍ പുറത്താകാതെ 71 റണ്‍സടിച്ച് ലങ്കയുടെ ടോപ് സ്കോററായി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Love Khaani (@lovekhaani)

മറുപടി ബാറ്റിംഗില്‍ പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാനും 67-2 എന്ന സ്കോറിലായിരുന്നു. ആദ്യ പന്തെറിയും മുമ്പെ വൈ‍ഡിലൂടെയും നോ ബോളിലൂടെയും ഒമ്പത് എക്സ്ട്രാ റണ്ണുകള്‍ ലങ്ക വഴങ്ങിയിരുന്നു. 93-2 എന്ന മികച്ച നിലയിലെത്തിയിട്ടും പാക്കിസ്ഥാന് 20 ഓവറില്‍ 147 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.

നിര്‍ണായക ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് ജയം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

click me!