
സതാംപ്‌ടണ്‍: ഏകദിനത്തില്‍ 150 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് സ്‌പിന്നറായി ആദില്‍ റഷീദ്. 102-ാം ഏകദിന മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ആദില്‍ 150 വിക്കറ്റ് തികച്ചത്. ഹാരി ടെക്റ്റര്‍(28), ലോര്‍കന്‍ ടക്കര്‍(21), കെവിന്‍ ഒബ്രൈന്‍(3) എന്നിവരുടെ വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
ഇംഗ്ലണ്ടിനായി സ്‌പിന്നറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയ ബൗളറാണ് ആദില്‍ റഷീദ്. 79 മത്സരങ്ങളില്‍ 104 പേരെ പുറത്താക്കിയ മുന്‍ താരം ഗ്രേം സ്വാനാണ് രണ്ടാമത്. എന്നാല്‍ ഇംഗ്ലീഷ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് ജയിംസ് ആന്‍ഡേഴ്‌സനാണ്. 194 ഏകദിനങ്ങളില്‍ 269 വിക്കറ്റാണ് ഏകദിന കരിയറില്‍ ജിമ്മിയുടെ സമ്പാദ്യം. ഡാരന്‍ ഗഫ്(234) സ്റ്റുവര്‍ട്ട് ബ്രോഡ്(178) ആന്‍ഡ്രൂ ഫ്ലിന്‍റോഫ്(168) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാല് വിക്കറ്റിന് വിജയിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര 2-0ന് നേടി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 121 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 32.3 ഓവറില്‍ വിജയത്തിലെത്തി. 41 പന്തില്‍ 82 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ട് ജയത്തിന് അടിത്തറയിട്ടത്. 47 റണ്‍സെടുത്ത ഡേവിഡ് വില്ലിയും 46 റണ്‍സുമായി സാം ബില്ലിംഗ്‌സും നിര്‍ണായകമായി. അവസാന ഏകദിനം നാലാം തീയതി സതാംപ്‌ടണില്‍ നടക്കും.
ബെയര്‍സ്റ്റോയ്‌ക്ക് റെക്കോര്‍ഡ് അര്‍ധ ശതകം; അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് പരമ്പര
കോലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പാകിസ്ഥാനെതിരെ: പ്രശംസിച്ച് ഗംഭീര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!