
ലക്‌നൗ: കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ട് ഇന്ത്യയിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. അവര്‍ക്ക് ഇന്ത്യയില്‍ മൂന്ന് ഹോഗ്രൗണ്ടുകള്‍ ബിസിസിഐ അനുവദിച്ചിട്ടുണ്ട്. അവയിലൊന്ന് ലക്‌നൗവിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്. മത്സരം കാണാന്‍ ആരാധകര്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. അവരില്‍ ഒരാളാണണ് ഷേര്‍ ഖാന്‍.
എന്തുകൊണ്ട് അയാളെ കുറിച്ച് മാത്രം പറയുന്നുവെന്ന ചോദ്യം ഉയരും. ആള് മറ്റുള്ളവരില്‍ നിന്ന് കുറച്ച് വ്യത്യസ്തനാണ്. ഷേര്‍ ഖാന്റെ ഉയരമാണ് അയാളെ വ്യത്യസ്തനാക്കുന്നത്. എട്ട് അടി രണ്ട് ഇഞ്ചാണ് ഷേര്‍ ഖാന്റെ ഉയരം. ഉയരം കാരണം പെരുവഴിയിലായിരിക്കുകയാണ് ഷേര്‍ ഖാന്‍. അദ്ദേഹത്തിന് താമസിക്കാന്‍ ലക്‌നൗവില്‍ ഹോട്ടലുകളില്ലത്രെ.
ഷേര്‍ ഖാന്റെ ഉയരത്തിന് അനുസരിച്ച് താമസിക്കാന്‍ പാകത്തിള്ള മുറികളില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. നിരവധി ഹോട്ടലുകളില്‍ അന്വേഷിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. പെരുവഴിയിലാകുമെന്ന് ഉറപ്പായതോടെ ഷേര്‍ ഖാന്‍ പൊലീസിനെ സമീപിച്ചു. പൊലീസ് ഇദ്ദേഹത്തെ നക എന്ന സ്ഥലത്ത് മറ്റൊരു ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി അദ്ദേഹം അവിടെയാണ് തങ്ങിതത്.
ഷേര്‍ ഖാന്‍ നകയിലാണ് താമസമെന്നറിഞ്ഞതോടെ നിരവധി പേര്‍ അദ്ദേഹത്തെ കാണാനായി ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടി. ഇതോടെ ഷേര്‍ ഖാനും വിഷമത്തിലായി. ലക്‌നൗവിലെ ഏകനാ സ്‌റ്റേഡിയത്തിലായിരുന്നു ആദ്യ മത്സരം. ജനം തിങ്ങികൂടിയതോടെ ഷേര്‍ ഖാനും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. പിന്നീട് പോലീസ് സംരക്ഷണത്തോടെയാണ് അദ്ദേഹത്തെ സ്‌റ്റേഡിയത്തിലെത്തിച്ചത്. ഷേര്‍ ഖാന്‍ അടുത്ത നാലോ അഞ്ചോ ദിവസം ഇന്ത്യയില്‍ താമസിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!